www.championsboatleague.in എന്ന സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് മത്സരക്രമങ്ങളും ടീമുകളുടെ വിവരങ്ങളും അറിയാന്‍ കഴിയും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിജയികള്‍ക്കുള്ള ട്രോഫിയും ചടങ്ങില്‍ അനാവരണം ചെയ്തിട്ടുണ്ട്. ജലോത്സവത്തിന്റെ വീഡിയോ, ജേഴ്‌സി എന്നിവയും പ്രകാശനം ചെയ്തിട്ടുണ്ട്.
Also Read: 'ഓളപ്പരപ്പില്‍ ആവേശം നിറയ്ക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്' മത്സര തീയതികളും വേദികളുമറിയാം
ഫോട്ടോ ഗ്യാലറി, ബുക്കിങ് വിവരങ്ങള്‍, ടീമുകളുടെയും മത്സരക്രമങ്ങളുടെയും വിവരങ്ങള്‍ തുടങ്ങിയവയാണ് സൈറ്റിലുള്ളത്.
advertisement
സിബിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍: പള്ളാത്തുരുത്തി ബോട്ട് ക്ലബ്, പൊലീസ് ബോട്ട് ക്ലബ്, യുബിസി കൈനകരി, എന്‍സിഡിസി കുമരകം, എടത്വ വില്ലേജ് ബോട്ട് ക്ലബ്, കെബിസി/എസ്എഫ്ബിസി കുമരകം, വേമ്പനാട് ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, എടത്വ ബ്രദേഴ്സ് ബോട്ട് ക്ലബ്.
