'ഓളപ്പരപ്പില്‍ ആവേശം നിറയ്ക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്' മത്സര തീയതികളും വേദികളുമറിയാം
Last Updated:
12 വാരാന്ത്യങ്ങളില്‍ 12 വേദികളിലായി നടക്കുന്ന പോരാട്ടത്തില്‍ ഒമ്പത് ടീമുകളാണ് ആവേശം തീര്‍ക്കുക.
തിരുവനന്തപുരം: പ്രഥമ ചാമ്പ്യനന്‍സ് ബോട്ട് ലീഗ് നെഹ്രു ട്രോഫി വള്ളം കളിയോടൊപ്പം ആഗസ്റ്റ് പത്തിനാണ് ആരംഭിക്കുക. നവംബര്‍ ഒന്നുവരെ നീണ്ടു നില്‍ക്കുന്ന ലീഗില്‍ പന്ത്രണ്ട് മത്സരങ്ങളാണ് അരങ്ങേറാന്‍ പോകുന്നത്. 12 വാരാന്ത്യങ്ങളില്‍ 12 വേദികളിലായി നടക്കുന്ന പോരാട്ടത്തില്‍ ഒമ്പത് ടീമുകളാണ് ആവേശം തീര്‍ക്കുക.
ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യമത്സരം തുടങ്ങുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ബോട്ട് റെയ്സിനൊപ്പം സിബിഎല്‍ സമാപിക്കും. ഇതിനിടയിലുള്ള വാരാന്ത്യങ്ങളിലാണ് ബാക്കി പത്തു മത്സരങ്ങളും.
പുളിങ്കുന്ന്-ആലപ്പുഴ (ആഗസ്റ്റ്-17), താഴത്തങ്ങാടി-കോട്ടയം (ആഗസ്റ്റ്-24), പിറവം- എറണാകുളം (ആഗസ്റ്റ്-31), മറൈന്‍ഡ്രൈവ്- എറണാകുളം (സെപ്റ്റംബര്‍-7), കോട്ടപ്പുറം-തൃശ്ശൂര്‍ (സെപ്റ്റംബര്‍-21), പൊന്നാനി-മലപ്പുറം (സെപ്റ്റംബര്‍-28), കൈനകരി-ആലപ്പുഴ (ഒക്ടോബര്‍-5), കരുവാറ്റ-ആലപ്പുഴ (ഒക്ടോബര്‍-12), കായംകുളം-ആലപ്പുഴ (ഒക്ടോബര്‍-19), കല്ലട-കൊല്ലം (ഒക്ടോബര്‍-26) എന്നിങ്ങനെയാണ് മത്സരത്തീയതികള്‍.
advertisement
Also Read: ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആഗസ്റ്റ് 10 മുതല്‍; മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ മാറ്റുരക്കുന്നത് ഒമ്പത് ടീമുകള്‍
ഉച്ഛയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ചു മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുക. ചാമ്പ്യന്മാര്‍ക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയാണ് തുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2019 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഓളപ്പരപ്പില്‍ ആവേശം നിറയ്ക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്' മത്സര തീയതികളും വേദികളുമറിയാം


