TRENDING:

സഞ്ജുവിന് പിണറായിയുടെ അഭിനന്ദനം; 'സെഞ്ചുറി കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടം'

Last Updated:

കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യക്കായി കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങൾ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. തന്റെ കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു'- എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
advertisement

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തിലാണ് സഞ്ജുവിന്‍റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി പിറന്നത്. 2015-ലാണ് ഇന്ത്യയ്ക്കായി സഞ്ജു ആദ്യ മത്സരം കളിച്ചത്. രണ്ട് വര്‍ഷം നീളുന്ന ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി കൂടിയാണിത്. 114 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 108 റണ്‍സാണ് താരം നേടിയത്. സഞ്ജുവിന്റെ സെഞ്ചുറി മികവില്‍ 296 റണ്‍സെടുത്ത ഇന്ത്യ 78 റണ്‍സിന്റെ ജയവും പരമ്പരയും സ്വന്തമാക്കി.

advertisement

Also Read - 'ശാരീരികമായും മാനസികമായും ഞാനൊരുപാട് പ്രയത്‌നിക്കുന്നുണ്ട്'; വികാരഭരിതനായി സഞ്ജു സാസംണ്‍

‘‘ആഹ്ളാദഭരിതമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുകയാണ്. ഇതെന്നെ വികാരാധീനനാക്കുന്നു. ശാരീരികമായും മാനസികമായും ഞാനൊരുപാട് പ്രയത്‌നിക്കുന്നുണ്ട്’’, മത്സരശേഷം സഞ്ജു പ്രതികരിച്ചു “ദക്ഷിണാഫ്രിക്ക ന്യൂ ബോളില്‍ നന്നായി പന്തെറിഞ്ഞു. പിന്നീട് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. തിലകുമായുള്ള കൂട്ടുകെട്ടിലൂടെ മുന്നോട്ടുപോകാനായി. മഹാരാജ് മികച്ച രീതിയില്‍ പന്തെറിഞ്ഞു” സഞ്ജു കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
സഞ്ജുവിന് പിണറായിയുടെ അഭിനന്ദനം; 'സെഞ്ചുറി കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടം'
Open in App
Home
Video
Impact Shorts
Web Stories