'ശാരീരികമായും മാനസികമായും ഞാനൊരുപാട് പ്രയത്‌നിക്കുന്നുണ്ട്'; വികാരഭരിതനായി സഞ്ജു സാസംണ്‍
- Published by:Sarika KP
- news18-malayalam
Last Updated:
രണ്ടു സിക്സും ആറു ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.
പാള്‍: മലയാളി താരം സഞ്ജു സാംസണിന്‍റെ രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറി നേട്ടമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ പിറന്നത്. 110 പന്തിലാണ് സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി തികച്ചത്. മൂന്നാമനായി ഇറങ്ങിയ സഞ്ജുവിന്റെ ബാറ്റിങ്ങിൽ ബൗളര്‍മാരെ നിലപരിശാക്കി. രണ്ടു സിക്സും ആറു ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരത്തിന്റെ സെഞ്ചുറി തിളക്കം. ബോളണ്ട് പാര്‍ക്കില്‍ സെഞ്ചുറി നേടിയ താരം മത്സരശേഷം വികാരഭരിതനായി.
''ആഹ്ളാദഭരിതമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുകയാണ്. ഇതെന്നെ വികാരാധീനനാക്കുന്നു. ശാരീരികമായും മാനസികമായും ഞാനൊരുപാട് പ്രയത്‌നിക്കുന്നുണ്ട്'', സഞ്ജു പ്രതികരിച്ചു "ദക്ഷിണാഫ്രിക്ക ന്യൂ ബോളില്‍ നന്നായി പന്തെറിഞ്ഞു. പിന്നീട് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. തിലകുമായുള്ള കൂട്ടുകെട്ടിലൂടെ മുന്നോട്ടുപോകാനായി. മഹാരാജ് മികച്ച രീതിയില്‍ പന്തെറിഞ്ഞു",സഞ്ജു കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് സെഞ്ചുറിയുമായി സഞ്ജു ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്നത്. അരങ്ങേറ്റ താരം രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), തിലക് വര്‍മ (52) എന്നിവര്‍ പുറത്തായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 22, 2023 7:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ശാരീരികമായും മാനസികമായും ഞാനൊരുപാട് പ്രയത്‌നിക്കുന്നുണ്ട്'; വികാരഭരിതനായി സഞ്ജു സാസംണ്‍