TRENDING:

ഡൽഹി ക്യാപിറ്റൽസിന്റെ ക്യാമ്പിൽ മോഷണം; ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും പാഡും ഷൂസും മോഷ്ടിച്ചു

Last Updated:

ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, യാഷ് ധുൽ, ഫിൽ സാൾട്ട് എന്നിവരുടെ കിറ്റ് ബാഗുകളാണ് മോഷണം പോയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലിൽ തുടർതോൽവികളിൽ വലഞ്ഞിരിക്കുന്ന ഡല്‍ഹി ക്യാപിറ്റൽസിന് മറ്റൊരു തിരിച്ചടി. ക്യാപിറ്റൽസിന്റെ ക്യാമ്പിൽ‌ മോഷണം നടന്നതായി റിപ്പോർട്ട്. ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസുമെല്ലാം മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിപ്പോഴാണ് മോഷണവിവരം അറിയുന്നത്.
advertisement

ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, യാഷ് ധുൽ, ഫിൽ സാൾട്ട് എന്നിവരുടെ കിറ്റ് ബാഗുകളാണ് മോഷണം പോയത്. 16 ലക്ഷം രൂപയോളം വിലമതിയ്ക്കുന്ന സാധനങ്ങളാണ് മോഷണം പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുടെ കിറ്റുകളില്‍ നിന്ന് 16 ബാറ്റുകള്‍, പാഡ്, ഷൂസ്, തൈ പാഡ്, ഗ്ലൗസ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

Also Read-വിരാട് കോഹ്ലി ഇൻസ്റ്റാഗ്രാമിൽ ഗാംഗുലിയെ അൺഫോളോ ചെയ്തു; പോര് മൂർച്ഛിക്കുന്നു

കളിക്കാരുടെ കിറ്റുകള്‍ അവരുടോ ഹോട്ടല്‍ മുറികളിലെത്തിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.കിറ്റില്‍ നിന്ന് സാധനങ്ങള്‍ നഷ്ടമായ വിവരം കളിക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പൊലീസില്‍ പരാതി നല്‍കി. മോഷണം പോയവയില്‍ കൂടുതലും ഡല്‍ഹിയുടെ വിദേശ താരങ്ങളുടെ ബാറ്റുകളാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐപിഎല്ലില്‍ കളിച്ച അഞ്ച് കളികളും തോറ്റ ഡല്‍ഹി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഈ സീസണില്‍ കളിച്ച അഞ്ച് കളിയും തോറ്റ ഏക ടീം ഡല്‍ഹി മാത്രമാണ്. നാളെ കൊല്‍ക്കത്തക്കെതിരെ ആണ് ഡല്‍ഹിയുടെ അടുത്ത മത്സരം.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഡൽഹി ക്യാപിറ്റൽസിന്റെ ക്യാമ്പിൽ മോഷണം; ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും പാഡും ഷൂസും മോഷ്ടിച്ചു
Open in App
Home
Video
Impact Shorts
Web Stories