TRENDING:

സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്കും പിഴയും

Last Updated:

ഗാലറിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് നേരെ മെസ്സിയുടെ പേര് ആരാധകർ ആർത്തു വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൽ ഷബാബ് ആരാധകർക്ക് നേരെ റോണാൾഡോ അശ്ലീല ആഗ്യം കാണിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൗദി ഫുട്ബോൾ പ്രോ ലീഗ് മത്സരത്തിനിടെ ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ. അല്‍ ഷബാബിനെതിരെ ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍ 3-2 ന് വിജയച്ചിരുന്നു. ഗാലറിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് നേരെ മെസ്സിയുടെ പേര് ആരാധകർ ആർത്തു വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൽ ഷബാബ് ആരാധകർക്ക് നേരെ റോണാൾഡോ അശ്ലീല ആഗ്യം കാണിച്ചത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
advertisement

സംഭവത്തിൽ സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷൻ (SAFF) ഡിസിപ്ലിനറി ആൻഡ് എത്തിക്‌സ് കമ്മിറ്റി ഇന്ന് പുലർച്ചെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ക്രിസ്റ്റ്യാനോയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് അൽ-ഹസ്മിനെതിരെ അൽ-നാസറിൻ്റെ അടുത്ത ലീഗ് മത്സരം. എന്നാൽ വിലക്ക് ഏർപ്പെടുത്തിയതോടെ ഈ മത്സരം ക്രിസ്റ്റിയാനോയ്ക്ക് നഷ്ടമാകും എന്നാണ് കരുതുന്നത്.

ഇതിന് പുറമേ അല്‍ ഷബാബിന് ഏകദേശം 20,000 സൗദി റിയാല്‍ പിഴയും ഇതിന്റെ പകുതി തുക അച്ചടക്ക സമിതിക്കും നല്‍കണമെന്നും താരത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം ഈ തീരുമാനത്തിനെതിരെ ക്രിസ്റ്റ്യാനോക്ക് അപ്പീൽ നൽകാൻ ആകില്ലെന്നും സമിതി അറിയിച്ചു. ഇതിന് മുൻപും 39 കാരനായ ക്രിസ്റ്റ്യാനോക്ക് സമാനമായ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് . കഴിഞ്ഞ ഏപ്രിലിൽ, അൽ-ഹിലാലിനെതിരായ മത്സരത്തിന് ശേഷം മൈതാനം വിടുമ്പോൾ, റൊണാൾഡോ തൻ്റെ ജനനേന്ദ്രിയത്തിൽ പിടിക്കുന്നതായി ആംഗ്യം കാണിച്ചിരുന്നു. അതും ആരാധകർ മെസ്സിയുടെ പേര് ഗാലറിയിൽ ഉറക്കെ വിളിച്ചതിനെ തുടർന്നായിരുന്നു.

advertisement

ക്രിസ്ത്യാനിയുടെ ഈ പ്രവൃത്തി അശ്ലീലം നിറഞ്ഞതാണെന്ന് ആരോപിച്ച് സൗദി അറേബ്യയിൽ മുൻ കളിക്കാരും കമൻ്റേറ്റർമാരും വ്യാപകമായി സംഭവത്തെ വിമർശിക്കുകയും ചെയ്തു. എന്നാൽ സംഭവം ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിവാദമായി മാറുകയായിരുന്നു. അതേസമയം ഇത് വിജയത്തിന്റെ ആംഗ്യമാണെന്നും ഇത് യൂറോപ്പില്‍ സാധാരണമാണെന്നും ക്രിസ്ത്യാനോ കമ്മിറ്റിയെ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

2022 ഡിസംബറിൽ റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിലേക്ക് മാറിയ റൊണാൾഡോയ്ക്ക് ലീഗിൽ 22 ഗോളുകൾ നേടിയിട്ടുണ്ട് . ഇതുവരെ ജയിച്ചിട്ടില്ലാത്ത ടൂർണമെൻ്റായ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിലും അൽ നാസർ എത്തിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്കും പിഴയും
Open in App
Home
Video
Impact Shorts
Web Stories