TRENDING:

അരങ്ങേറ്റ മത്സരത്തിൽ ഇരട്ടസെഞ്ച്വറിയുമായി കോൺവേ; തകർത്തത് ലോഡ്സിലെ 125 വർഷം പഴക്കമുള്ള റെക്കോർഡുകൾ

Last Updated:

ഇംഗ്ലണ്ട് മണ്ണിലെ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇതോടെ താരം സ്വന്തം പേരിലാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഡബിൾ സെഞ്ച്വറി തികച്ചുകൊണ്ട് ന്യൂസിലൻഡ് താരം ഡിവോൺ കോൺവേ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ കയറിക്കൂടിയിരിക്കുകയാണ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ടസെഞ്ച്വറികൾ ഇതിനുമുൻപും പിറന്നിട്ടുണ്ടെങ്കിലും 'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോർഡ്സിലാണ് ഈ നേട്ടമെന്നതാണ് കോൺവേയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.
ഡിവോൺ കോൺവേ
ഡിവോൺ കോൺവേ
advertisement

ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ താരമാണ് കോൺവേ. 29കാരനായ കോൺവേ 200 റൺസെടുത്ത് റൺഔട്ട്‌ ആവുകയായിരുന്നു. താരത്തിന്റെ പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലൻഡ് 378 റൺസ് എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്.

ലോര്‍ഡ്സ് മൈതാനത്തെ അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോണ്‍വേ. ഇംഗ്ലണ്ട് മണ്ണിലെ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇതോടെ താരം സ്വന്തം പേരിലാക്കി. ഇതിഹാസ താരമായിരുന്ന കെ.എസ്. രഞ്ജിത് സിങ്‌ജിയുടെ 125 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോണ്‍വേ തകര്‍ത്തത്. 1896-ല്‍ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച രഞ്ജിത് സിങ് 154 റണ്‍സോടെ പുറത്താകാതെ നിന്നു. 1880-ല്‍ 152 റണ്‍സെടുത്ത ഡബ്ല്യു ജി ഗ്രേസാണ് മൂന്നാം സ്ഥാനത്ത്.

advertisement

അരങ്ങേറ്റത്തില്‍ ഇരട്ടസെഞ്ച്വറി നേടി മാത്രമല്ല ഡിവോണ്‍ കോണ്‍വേ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ലോര്‍ഡ്സില്‍ അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്കോറെന്ന ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ 25 വർഷം പഴക്കമുള്ള റെക്കോര്‍ഡും കോണ്‍വേ പഴങ്കഥയാക്കി. 1996-ല്‍ ലോര്‍ഡ്‌സിലെ അരങ്ങേറ്റത്തില്‍ 131 റണ്‍സായിരുന്നു ഗാംഗുലി നേടിയത്. 25 വര്‍ഷത്തോളം ഈ റെക്കോര്‍ഡ് ആർക്കും മറികടക്കാൻ കഴിഞ്ഞിരുന്നില്ല.

അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് കോണ്‍വെ. മാത്യു സിംക്ലയറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കിവി താരം. ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളിലെ മിന്നുന്ന പ്രകടനത്തിന്റെ തുടര്‍ച്ചയായാണ് ടെസ്റ്റ് ടീമിലും കോൺവേ ഇടം പിടിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച കോണ്‍വേ, ആദ്യ മൂന്ന് ഇന്നിങ്ങ്സുകളില്‍ ഒരു സെഞ്ച്വറിയും (126) അര്‍ധസെഞ്ചുറിയും (72) നേടിയിരുന്നു. 75 ശരാശരിയില്‍ 225 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നവംബറില്‍ ടി20 അരങ്ങേറ്റം കുറിച്ച കോണ്‍വേ ഇതുവരെ 11 ഇന്നിങ്ങ്സുകളില്‍ നിന്ന് 59.12 ശരാശരിയില്‍ 473 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതില്‍ നാല് അര്‍ധസെഞ്ച്വറികളും ഉൾപ്പെടും.

advertisement

കോൺവേയുടെ പ്രകടനം ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പറന്ന ഇന്ത്യൻ ടീമിന് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. 347 പന്തിൽ 22 ബൗണ്ടറികളും ഒരു സിക്സറും സഹിതമായിരുന്നു താരത്തിന്റെ ഇരട്ടസെഞ്ച്വറി പ്രകടനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English summary: Devon Conway's double ton in his test debut performance breaks legendary Ranjitsinhji's 125-year-old record. He becomes the sixth batsman to have that honour in the maiden test outing. The list has Tip Foster, Jacques Rudolph, Lawrence Rowe, Mathew Sinclair and Brendon Kuruppu as his predecessors 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
അരങ്ങേറ്റ മത്സരത്തിൽ ഇരട്ടസെഞ്ച്വറിയുമായി കോൺവേ; തകർത്തത് ലോഡ്സിലെ 125 വർഷം പഴക്കമുള്ള റെക്കോർഡുകൾ
Open in App
Home
Video
Impact Shorts
Web Stories