ഇന്ത്യ വിന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി കാര്യവട്ടം ഒരുങ്ങുമ്പോള്‍ ധോണി വരവേല്‍ക്കാന്‍ താരത്തിന്റെ കൂറ്റന്‍ കട്ടൗട്ടാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. 35 അടി ഉയരമുള്ളതാണ് ധോണിയുടെ കട്ടൗട്ട്.
ധോണിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; കാര്യവട്ടത്തിന് പൊന്‍തിളക്കമേകാന്‍ മഹി
ഐപിഎല്ലില്‍ ധോണിയുടെ ടീം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ തൊട്ടടുത്ത നഗരമെന്നതും തിരുവനന്തപുരത്ത ധോണി ഫാന്‍സിനെ ആവേശഭരിതമാക്കുന്നുണ്ട്. ചെന്നൈ ഫാന്‍സ് 'തല' എന്നാണ് ധോണിയെ വിശേഷിപ്പിക്കുന്നത്. ധോണിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
advertisement
അമ്പെയ്ത്ത് പരിശീലനവും ബീച്ച് വോളിയും; വിന്‍ഡീസ് താരങ്ങളുടെ ഇന്നത്തെ ദിനം ഇങ്ങനെ
നാളെ ഒരു റണ്ണെടുത്താന്‍ ഇന്ത്യക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന അഞ്ചാം താരമായി മുന്‍ ഇന്ത്യന്‍ നായകന്‍ മാറും. നിലവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ 9,999 റണ്‍സാണ് ധോണി നേടിയത്. 9 സെഞ്ച്വറിയും 67 അര്‍ദ്ധ സെഞ്ച്വറിയും സഹിതമാണ് ഇത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ നേരത്തെ 10,000 റണ്‍സ് തികച്ച താരമാണ് ധോണി. നിലവില്‍ 10,173 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പക്ഷേ ഇത് ഏഷ്യന്‍ ഇലവനുവേണ്ടി കളത്തിലിറങ്ങിയപ്പോള്‍ താരം നേടിയ 174 റണ്‍സ് ഉള്‍പ്പെടെയാണ്. 2007 ലാണ് താരം ഏഷ്യന്‍ ഇലവന് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ചത്.
