ധോണിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; കാര്യവട്ടത്തിന് പൊന്‍തിളക്കമേകാന്‍ മഹി
ധോണിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; കാര്യവട്ടത്തിന് പൊന്‍തിളക്കമേകാന്‍ മഹി
Last Updated :
Share this:
തിരുവനന്തപുരം: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം നാളെ തിരുവനന്തപുരത്തേക്കാകും. പരമ്പര ഇന്ത്യ നേടുമോ അതോ വിന്‍ഡീസ് സമനിലപിടിക്കുമോയെന്നാണ് ക്രിക്കറ്റ് താരങ്ങളും ആരാധകരും ഒരുപോലെ നോക്കുന്നത്. എന്നാല്‍ പരമ്പരയിലെ വിജയികളെ മാത്രമല്ല മറ്റൊരു ചരിത്രനിമിഷത്തിനും കേരളം സാക്ഷ്യം വഹിച്ചേക്കും. മുന്‍ ഇന്ത്യന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണി നാളെ ഒരു റണ്ണെടുത്താന് ഇന്ത്യക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന അഞ്ചാം താരമാകും.
നിലവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ 9,999 റണ്‍സാണ് ധോണി നേടിയത്. 9 സെഞ്ച്വറിയും 67 അര്‍ദ്ധ സെഞ്ച്വറിയും സഹിതമാണ് ഇത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ നേരത്തെ 10,000 റണ്‍സ് തികച്ച താരമാണ് ധോണി. നിലവില്‍ 10,173 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പക്ഷേ ഇത് ഏഷ്യന്‍ ഇലവനുവേണ്ടി കളത്തിലിറങ്ങിയപ്പോള്‍ താരം നേടിയ 174 റണ്‍സ് ഉള്‍പ്പെടെയാണ്. 2007 ലാണ് താരം ഏഷ്യന്‍ ഇലവന് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ചത്.
വിരാട് കോഹ്ലി 10,000 റണ്‍സ് തികച്ച പരമ്പരയില്‍ ധോണിയും പതിനായിരം തികയ്ക്കുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള കാര്യമാണ്. കേരളത്തില്‍വെച്ച് താരം ഈ നേട്ടം സ്വന്തമാക്കിയാല്‍ ആരാധകര്‍ക്കും മറക്കാന്‍ കഴിയാത്ത നിമിഷമായി ഇത് മാറും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.