TRENDING:

FIFA world cup 2022 | ഖത്തർ ഫുട്ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട ടീമുകളെ ഇന്നറിയാം; നറുക്കെടുപ്പ് ഇന്ന് രാത്രി

Last Updated:

ഏറ്റവും പുതിയ ഫിഫ റാങ്കിങ് അടിസ്ഥാനപ്പെടുത്തിയാണ് യോഗ്യത നേടിയ ടീമുകളുടെ സീഡ് നിശ്ചയിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഖത്തർ ലോകകപ്പ് ഫുട്ബോളിലെ (2022 FIFA World Cup Qatar) ഗ്രൂപ്പ് ഘട്ട ടീമുകളെ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും.
advertisement

ഏറ്റവും പുതിയ ഫിഫ റാങ്കിങ് അടിസ്ഥാനപ്പെടുത്തിയാണ് യോഗ്യത നേടിയ ടീമുകളുടെ സീഡ് നിശ്ചയിക്കുന്നത്.

ടോപ് സീഡിലുള്ള എട്ട് ടീമുകള്‍ക്ക് ആദ്യ പോട്ടില്‍ ഇടം ലഭിക്കും.

32 ടീമുകളാണ് ഖത്തർ ലോകകപ്പിൽ പങ്കെടുക്കുക.

ഇതിൽ 29 ടീമുകൾ ഇതുവരെ യോഗ്യത നേടിക്കഴിഞ്ഞു

ശേഷിക്കുന്ന 3 സ്ഥാനങ്ങള്‍ക്കായി എട്ട് ടീമുകൾ രംഗത്തുണ്ട്.

കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ന്‍ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടാകുക.

ലോകകപ്പിന്റെ 92 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ് നടക്കുന്നത്. ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ബ്രസീൽ ആണ് ഒന്നാമത്. ബെൽജിയം രണ്ടാമതും, ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാമതുമാണ്. 32 ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക.

advertisement

ഫിഫ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളും ആതിഥേയരുമാണ് പോട്ട് ഒന്നിലുള്ളത്.

ലോകമെങ്ങുമുള്ള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും സംഘാടകരും മുൻ ഫുട്ബോൾ താരങ്ങളും അടക്കം രാത്രി 9.30 ന് നടക്കുന്ന നറുക്കെടുപ്പിന്റെ ഭാഗമാകും. നവംബർ 21 നാണ് ഖത്തർ ലോകകപ്പിന് തുടക്കം. ഡിസംബർ 18ന് ഫൈനൽ നടക്കും.

യോഗ്യത ഉറപ്പാക്കിയ രാജ്യങ്ങൾ

ഖത്തർ - ആതിഥേയർ

യൂറോപ്പ്: ജര്‍മനി, ഡെന്മാര്‍ക്ക്, ബല്‍ജിയം, ഫ്രാന്‍സ്, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, പോളണ്ട്.

advertisement

തെക്കേ അമേരിക്ക: ബ്രസീല്‍, അര്‍ജന്റീന, ഇക്വഡോര്‍, യുറഗ്വായ്

ആഫ്രിക്ക: കാമറൂണ്‍, മൊറോക്കോ, സെനഗല്‍, ഘാന, തുനീസിയ.

വടക്കേ അമേരിക്ക: കാനഡ, മെക്‌സിക്കോ, യുഎസ്‌എ

ഏഷ്യ: ഇറാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ജപ്പാന്‍

സാധ്യത ശേഷിക്കുന്ന ടീമുകള്‍

ന്യൂസീലന്‍ഡ് - കോസ്റ്റ റിക്ക

വെയ്ല്‍സ് - സ്‌കോട്ട്ലന്‍ഡ്/യുക്രെയ്ന്‍

പെറു - ഓസ്‌ട്രേലിയ/യുഎഇ

POT 1

ഖത്തർ

ബെൽജിയം

ബ്രസീൽ

ഫ്രാൻസ്

അർജന്റീന

ഇംഗ്ലണ്ട്

സ്പെയിൻ

പോർച്ചുഗൽ

POT 2

ഡെൻമാർക്ക്

advertisement

നെതർലൻഡ്സ്

ജർമ്മനി

മെക്സിക്കോ

യുഎസ്എ

സ്വിറ്റ്സർലൻഡ്

ക്രൊയേഷ്യ

യുറഗ്വായ്

POT 3

സെനഗൽ

ഇറാൻ

ജപ്പാൻ

മൊറോക്കോ

സെർബിയ

പോളണ്ട്

സൗത്ത് കൊറിയ

തുനീസിയ

POT 4

സൗദി അറേബ്യ

ഇക്വഡോർ

ഖാന

കാമറൂണ്‍

കാനഡ

ന്യൂസീലന്‍ഡ് - കോസ്റ്റ റിക്ക

വെയ്ല്‍സ് - സ്‌കോട്ട്ലന്‍ഡ്/യുക്രെയ്ന്‍

പെറു - ഓസ്‌ട്രേലിയ/യുഎഇ

മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA world cup 2022 | ഖത്തർ ഫുട്ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട ടീമുകളെ ഇന്നറിയാം; നറുക്കെടുപ്പ് ഇന്ന് രാത്രി
Open in App
Home
Video
Impact Shorts
Web Stories