എന്നാല്‍ അഡ്‌ലെയ്ഡില്‍ ഇന്ന നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ സൂപ്പര്‍ താരപരിവേഷമാണ് ധോണിക്ക് വീണ്ടും കൈവന്നിരിക്കുന്നത്. ഒരുകാലത്ത് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്ന് ഖ്യാതിയുണ്ടായിരുന്നു ധോണി സിക്‌സര്‍ പറത്തിയായിരുന്നു രണ്ടാം ഏകദിനം വിജയതീരത്തെത്തിച്ചത്.
Also Read: ധോണിയും കോഹ്‌ലിയും നയിച്ചു; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; പരമ്പരയില്‍ ഒപ്പം
54 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സറുകളുടെ അകമ്പടിയോടെ 55 റണ്‍സായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയത്. 101.85 എന്ന സ്‌ട്രൈക്ക്‌റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വിജയറണ്‍ സിക്‌സറിലൂടെ പറത്തിയ ധോണിയുടെ ഇന്നിങ്‌സിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അവസാന ഓവറിലെ ആദ്യ പന്തില്‍ ധോണി പറത്തിയ സിക്‌സര്‍. പിന്നാലെ സിംഗിളിലൂടെയായിരുന്നു താരം വിജയ റണ്‍ കുറിച്ചത്.
advertisement
വിജയനിമിഷം 14 പന്തില്‍ നിന്നും 25 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കായിരുന്നു ധോണിക്ക് കൂട്ടായി ഉണ്ടായിരുന്നത്. കരിയറിലെ 39 ാം ഏകദിന സെഞ്ച്വറി കുറിച്ച നായകന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. 112 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 104 റണ്‍സായിരുന്നു വിരാട് നേടിയത്.