TRENDING:

'വിന്‍ഡീസിനെ എറിഞ്ഞൊതുക്കി' അരങ്ങേറ്റ മത്സരത്തില്‍ 3 വിക്കറ്റുമായി സെയ്‌നി; ഇന്ത്യക്ക് 96 റണ്‍സ് വിജയലക്ഷ്യം

Last Updated:

നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങിയാണ് സെയ്‌നി മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫ്‌ളോറിഡ്: വിന്‍ഡീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 96റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അരങ്ങേറ്റ മത്സരം കളിച്ച നവദീപ് സെയ്‌നിയുടെ മൂന്നുവിക്കറ്റ് പ്രകടനമാണ് കരീബിയന്‍പടയുടെ നട്ടെല്ലൊടിച്ചത്.
advertisement

നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങിയാണ് സെയ്‌നി മൂന്നു വിക്കറ്റ് വീഴ്ത്തിയത്. വിന്‍ഡീസിനായി 49 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡിനും 20 റണ്‍സെടുത്ത നിക്കോളാസ് പൂരനും മാത്രമെ രണ്ടക്കം കാണാന്‍ കഴിഞ്ഞുള്ളു. ഒന്‍പത് കരീബിയന്‍ താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല.

Also Read: 'പണത്തിനു വേണ്ടി വഞ്ചിച്ചു?'; പരിക്കെന്ന പേരില്‍ ദേശീയ ടീമില്‍ നിന്ന് പിന്മാറിയ റസല്‍ ടി20 ലീഗില്‍

സെയ്‌നിക്ക് പുറമെ ഭൂവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'വിന്‍ഡീസിനെ എറിഞ്ഞൊതുക്കി' അരങ്ങേറ്റ മത്സരത്തില്‍ 3 വിക്കറ്റുമായി സെയ്‌നി; ഇന്ത്യക്ക് 96 റണ്‍സ് വിജയലക്ഷ്യം