കുട്ടിക്കാലം മുതൽ ഉഷയ്ക്ക് സ്പ്രിന്റിംഗിൽ താൽപര്യമുണ്ടായിരുന്നു. പക്ഷേ കുടുംബത്തില ദാരിദ്ര്യവും അവളുടെ രോഗങ്ങളുമെല്ലാം മൂലം ആ സ്വപ്നത്തിലേക്ക് ഓടിയെത്താനാകുമെന്ന് ഉഷ അന്ന് കരുതിയിരുന്നില്ല. പക്ഷേ, എല്ലാ ഇരുണ്ട കാലത്തിനുമൊടുവിൽ ഒരു പ്രകാശകിരണം ഉള്ളത് പോലെ, ഉഷയുടെ ജീവിതത്തിലും അത് സംഭവിച്ചു. കായിക താരങ്ങൾക്കുള്ള സർക്കാർ സ്കോളർഷിപ്പ് ഉഷക്ക് ലഭിക്കാൻ തുടങ്ങി.
തന്നിലെ അത്‍ലറ്റിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ പരിശീലകനായ ഒ.എം നമ്പ്യാരോടുള്ള നന്ദിയും പിടി ഉഷ പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വനിതാ അത്‌ലറ്റെന്ന നിലയിൽ പിടി ഉഷയുടെ വളർച്ചക്ക് ചുക്കാൻ പിടിച്ച ആൾ കൂടിയാണ് അദ്ദേഹം.
advertisement
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിൽ ഒരാളായ പിടി ഉഷയുടെ 58-ാം ജന്മദിനമാണ് ഇന്ന്. ഈ അവസരത്തിൽ പിടി ഉഷയുടെ വ്യക്തിജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള ചില കാര്യങ്ങളറിയാം.
1. കേരളത്തിലെ പയ്യോളി എന്ന ചെറിയ ഗ്രാമത്തിലാണ് പിടി ഉഷയുടെ ജനനം. കുട്ടിക്കാലത്ത് രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും അവൾ സ്കൂൾ തലത്തിലുള്ള ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെക്കാൾ സീനിയറായ സ്‌കൂൾ ചാമ്പ്യനെ തോൽപ്പിച്ച് ഉഷ ഒന്നാമതെത്തി.
2. 1980 ൽ കറാച്ചിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ഗെയിംസിലും പിടി ഉഷ പങ്കെടുത്തിരുന്നു. അവിടെ 100 മീറ്ററിലും 200 മീറ്ററിലും ഉഷ വിജയം നേടി.
3. ഉഷയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഒ.എം നമ്പ്യാർ, അത്‍ലറ്റിക് കരിയറിൽ ഉടനീളം അവളുടെ വ്യക്തിഗത പരിശീലകനായി തുടർന്നു.
4. 1980 മോസ്‌കോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇന്ത്യൻ വനിതയായിരുന്നു പിടി ഉഷ.
5. 1981-ൽ കുവൈത്തിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഇന്ത്യക്കായി സ്വർണം നേടി.
6. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി മെഡൽ നേടി.
7. ഒളിമ്പിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ സ്‌പ്രിന്ററാണ് പിടി ഉഷ.
8. 1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനം നേടിയെങ്കിലും സെക്കന്റിന്റെ നൂറിലൊന്ന് വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി.
9. 1986 സിയോൾ ഒളിമ്പിക്സിൽ മികച്ച കായികതാരത്തിനുള്ള അഡിഡാസ് ഗോൾഡൻ ഷൂ അവാർഡ് നേടി. 1985 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടി.
10. കായികരംഗത്തെ സംഭാവനകളും നേട്ടങ്ങളും കണക്കിലെടുത്ത് അർജുന, പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചു.