ഇതേത്തുടര്‍ന്നാണ് ബിസിസിഐ വിഷയത്തില്‍ ഇടപെട്ടത്. നേരത്തെ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞും ഹര്‍ദ്ദിക്ക് രംഗത്തെത്തിയിരുന്നു. 'കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറയുകയാണ്, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല അത്' എന്നായിരുന്നു പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചത്.
advertisement
എന്നാല്‍ താരങ്ങളെ പുറത്താക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു. ഇരുതാരങ്ങളോടും 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് ക്രിക്കറ്റ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 'ഞങ്ങള്‍ രാഹുലിനും പാണ്ഡ്യയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്' ബിസിസിഐ താല്‍ക്കാലിക ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായി പറഞ്ഞു.