TRENDING:

'താരങ്ങള്‍ക്കൊപ്പം താരമായി ആസിം'; കളി കാണാന്‍ ടിക്കറ്റ് നല്‍കി ഹോട്ടല്‍ റാവിസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇന്ത്യാ വിന്‍ഡീസ് അവസാന ഏകദിനത്തിനായി താരങള്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ പ്രിയ താരങ്ങളെ കാണാന്‍ കോഴിക്കോട് നിന്നൊരു കുഞ്ഞ് ആരാധകനെത്തി. ജന്മനാ ഇരുകൈകളും ഇല്ലാത്ത കോഴിക്കോട്ട് സ്വദേശി മൊഹമ്മദ് ആസിമാണ് തിരുവനന്തപുരത്ത് താരങ്ങളെ കാണാന്‍ എത്തിയത്.
advertisement

അമ്പലത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനും ഉമേഷ് യാദവും ആസിമിനെ കണ്ടതോടെ കാറില്‍ നിന്ന് ഇറങ്ങി സെല്‍ഫിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ കൊണ്ട് തീരുന്നില്ല ആസിമിന്റെ പുതിയ സന്തോഷങ്ങള്‍. താരങ്ങള്‍ താമസിക്കുന്ന  റാവിസ് ഹോട്ടല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ ഡോ. രവി പിള്ള ആസിമിനും കുടുംബത്തിനും നാളെ നടക്കുന്ന മത്സരം കാണാനുള്ള ടിക്കറ്റും കൈമാറി.

ആസിമും അച്ഛനും ഉമേഷ് യാദവിനൊപ്പം

advertisement

അമ്പെയ്ത്ത് പരിശീലനവും ബീച്ച് വോളിയും; വിന്‍ഡീസ് താരങ്ങളുടെ ഇന്നത്തെ ദിനം ഇങ്ങനെ

ആസിമിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് ക്രിക്കറ്റ് മത്സരം കാണുക എന്നത്. ഹോട്ടലില്‍ നിന്നായിരുന്നു കുട്ടിയ്ക്കും അച്ഛനും ഹോട്ടല്‍ മാനേജ്‌മെന്റ് ടിക്കറ്റ് കൈമാറിയത്. ഇതിനു പുറമേ ഹോട്ടല്‍ അധികൃതര്‍ ആസിമിന് മറ്റൊരു സമ്മാനം കൂടി കരുതിയിരുന്നു. വിന്‍ഡീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ നേരത്തെ ഹോട്ടലിലെത്തിയപ്പോള്‍ ഒപ്പിട്ട് നല്‍കിയിരുന്ന ബാറ്റും ആസിമിന് സമ്മാനിച്ചാണ് ഹോട്ടലധികൃര്‍ ആസിമിനെ സ്വീകരിച്ചത്.

advertisement

ശിഖര്‍ ധവാനൊപ്പം ആസിം

'തല'യ്ക്ക് തലയെടുപ്പമുള്ള സ്വീകരണവുമായി തിരുവനന്തപുരം

നേരത്തെ തുടര്‍ പഠനത്തിന് സൗകര്യം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കാല്‍കൊണ്ട് കത്തെഴുതി വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന വിദ്യാര്‍ത്ഥിയാണ് ആസിം. മുക്കം വെളിമണ്ണ യുു.പി സ്‌ക്കൂള്‍ ഹൈസ്‌ക്കുളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആസിം മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'താരങ്ങള്‍ക്കൊപ്പം താരമായി ആസിം'; കളി കാണാന്‍ ടിക്കറ്റ് നല്‍കി ഹോട്ടല്‍ റാവിസ്