അമ്പെയ്ത്ത് പരിശീലനവും ബീച്ച് വോളിയും; വിന്‍ഡീസ് താരങ്ങളുടെ ഇന്നത്തെ ദിനം ഇങ്ങനെ
Last Updated:
തിരുവനന്തപുരം: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് നാളെ കാര്യവട്ടത്ത് നടക്കുന്നത്. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ മത്സരത്തലേന്ന് വിന്‍ഡീസ് താരങ്ങള്‍ ചെലവഴിച്ചത് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ആട്ടവും പാട്ടുമായിട്ടായിരുന്നു. കോവളത്തെ റിസോര്‍ട്ടില്‍ ബീച്ച് വോളി കളിച്ചും അമ്പെയ്ത്ത് പരിശീലനത്തിലേര്‍പ്പെട്ടുമായിരുന്നു ടീമുകള്‍ ഉച്ചവരെയുള്ള സമയം ചെലവഴിച്ചത്.
വിന്‍ഡീസ് ടീം അംഗങ്ങള്‍ ഇന്ന് ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നില്ല. പാട്ടിനൊപ്പം ചുവട് വെച്ചായിരുന്നു സാമുവല്‍സ് ബീച്ച് വോളിയ്‌ക്കെത്തിയത്. ക്രിക്കറ്റ് ഒഴികെയുള്ള കായിക വിനോദങ്ങളായിരുന്നു കോച്ച് സ്റ്റുവര്‍ട്ട് ലോ കളിക്കാര്‍ക്ക് നിര്‍ദ്ദേശച്ചത്. അമ്പെയ്ത്ത് പരിശീലിച്ചും ബിച്ച് വോളിബോള്‍ കളിച്ചും താരങ്ങള്‍ ദിവസം ആഘോഷമാക്കി.
ഭൂരിഭാഗം ടീം അംഗങ്ങളും ബിച്ച് വോളി കളിക്കാന്‍ ഹോട്ടലിന്റെ സ്‌പോര്‍ട്ട് ഏരിയയിലെത്തിയിരുന്നു. ഒരു മണിക്കൂര്‍ ബീച്ചില്‍ ടീമംഗങ്ങള്‍ കളിച്ച ശേഷം തിരികെ ഹോട്ടല്‍ മുറികളിലേയ്ക്ക് പോയി. ഉച്ചവരെ കൂടുതല്‍ സമയം റൂമിന് പുറത്ത് സമയം ചെലവഴിക്കുകയായിരുന്നു വിന്‍ഡീസ് താരങ്ങള്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2018 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അമ്പെയ്ത്ത് പരിശീലനവും ബീച്ച് വോളിയും; വിന്‍ഡീസ് താരങ്ങളുടെ ഇന്നത്തെ ദിനം ഇങ്ങനെ


