ലോകകപ്പിനു പിന്നാലെ വിന്‍ഡീസിനെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പന്തിനെയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ മാത്രമാകില്ല ടീമിന് തലവേദനയാകുന്ന നാലാം നമ്പറിന് പരിഹാരമാകാനും തനിക്ക് കഴിയുമെന്നാണ് പന്ത് പറയുന്നത്.
Also Read: നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് വെറുതെയായില്ല; ചണ്ഡീഗഢിന് ബിസിസിഐ അംഗത്വം
നാലാം സ്ഥാനത്ത് ബാറ്റുചെയ്യാന്‍ താന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു എന്നാണ് പന്ത് പറയുന്നത്. 'നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ച് നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനം അത്ര പുതിയ കാര്യമല്ല, കാരണം ഐപിഎല്ലില്‍ ഉള്‍പ്പെടെ ഞാന്‍ പല തവണ ഈ സ്ഥാനത്ത് കളിച്ചിട്ടുണ്ട്.' താരം പറയുന്നു.
advertisement
'നാലാം നമ്പറില്‍ കളിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് താന്‍ ഇപ്പോള്‍ നടത്തുന്നത്. എന്തായാലും സാഹചര്യങ്ങള്‍ അനുസരിച്ച് കളിക്കാനാണ് ഇഷ്ടപ്പെടുന്നത്' പന്ത് കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസ് പര്യടനത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരത്തിന്റെ പ്രതികരണം.
