ചണ്ഡീഗഢ്: നാല്‍പ്പതുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ചണ്ഡീഡഢിന് ബിസിസിഐയില്‍ അംഗത്വം. ഇന്ന് കൂടിയ ബിസിസിഐ യോഗത്തിലാണ് ചണ്ഡീഗഡ് ക്രിക്കറ്റിന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിഗണനയിലുള്ള വിഷയമായിരുന്നു ഇത്. അംഗത്വം ലഭിക്കുന്നതോടെ ചണ്ഡീഗഢിന് സ്വന്തമായി ക്രിക്കറ്റ് ടീമുണ്ടാകും.
നിരവധി ദേശീയ താരങ്ങളെ സംഭാവന ചെയ്ത നാടാണെങ്കിലും ഇതുവരെയും സ്വന്തം ടീമിനെ അവതരിപ്പിക്കാന്‍ ചണ്ഡീഗഢിന് കഴിഞ്ഞിരുന്നില്ല. സ്വന്തമായി ടീമില്ലാത്തതിനാല്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ചണ്ഡീഗഢ് താരങ്ങള്‍ കളത്തിലിറങ്ങിയിരുന്നത്.
ചണ്ഡീഗഢിന് ബിസിസിഐ അംഗത്വം ലഭിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് സമിതിയില്‍ അംഗത്വമുള്ള രണ്ടാമത്തെ കേന്ദ്ര ഭരണ പ്രദേശമെന്ന ഖ്യാതിയും ഇവര്‍ സ്വന്തമാക്കി. നേരത്തെ ഡല്‍ഹി മാത്രമായിരുന്നു ബിസിസിഐയിലെ കേന്ദ്രഭരണ പ്രദേശം.
1982 മുതല്‍ തന്നെ ബിസിസിഐയില്‍ അംഗത്വത്തിനായുള്ള ശ്രമങ്ങള്‍ ചണ്ഡീഗഢ് ആരംഭിച്ചിരുന്നു. സ്വന്തമായി ടീം വരുന്നതോടെ കൂടുതല്‍ താരങ്ങള്‍ക്ക് ആഭ്യന്തര ലീഗിലൂടെ കളത്തിലെത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.