കാമറൂൺ കോച്ച് റിച്ചാർഡ് കോവയുടെ നേതൃത്വത്തിൽ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം ആറു വിദേശ താരങ്ങൾ ഉള്ള ടീമിൽ കഴിഞ്ഞ വർഷത്തെ പോലെ മലയാളിതാരങ്ങൾക്കാണ് പ്രാമുഖ്യം.ഐ ലീഗിനായി രജിസ്റ്റർ ചെയ്ത 24 അംഗ സ്ക്വാഡിൽ 12 മലയാളികൾ ഉണ്ട്.
ഈ പ്രാവശ്യം കിരീടം നിലനിർത്തി ഹാട്രിക്ക് നേടുകയും ഐ എസ് എലിലേക്കു പ്രവേശനം നേടുകയുമാണ് കബ്ബിന്റെ ലക്ഷ്യം. ആദ്യ മത്സരം വൈകുനേരം 4.30 ന് തുടങ്ങും.കളി യൂറോസ്പോർട്സിലും ഡിഡി സ്പോർട്സിലും ചാനലിൽ തത്സമയം ഉണ്ടായിരിക്കും.
advertisement
Also Read-FIFA World Cup | അര്‍ജന്റീനയുടെ 6000 ആരാധകര്‍ക്ക് ഖത്തര്‍ ലോകകപ്പില്‍ വിലക്ക്; കാരണം?
ഐഡി കാർഡ് കൊണ്ടുവരുന്ന വിദ്യാർത്ഥികൾക്ക് ഇളവോടെ ഗാലറി ടിക്കറ്റ് 50രൂപക്ക് ലഭിക്കും.ഗാലറി ടിക്കറ്റുകൾക്ക് 100രൂപയും വി ഐ പി ടിക്കറ്റുകൾക്ക് 150 രൂപയും വി വി ഐ പി ടിക്കറ്റുകൾക് 200 രൂപയുമാണ് നിരക്ക്.ഗാലറി സീസൺ ടിക്കറ്റിനു 550 രൂപയും, വി വി ഐ പി ടിക്കറ്റുകൾക്ക് 1100 രൂപയുമാണ് നിരക്ക്.