TRENDING:

ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ചാപ്പൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷം അവസാനം ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഇയാൻ ചാപ്പൽ. ഓസ്ട്രേലിയയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കരുതിയിരിക്കണം. ഓസ്ട്രേലിയയെ നിസാരമായി കണ്ടാൽ തിരിച്ചടി നേരിടേണ്ടിവരുമെന്നും ചാപ്പൽ പറഞ്ഞു. കരുത്തുറ്റ ബൌളിങ് നിരയാണ് ഓസീസിന്‍റെത്. അവിടുത്തെ പിച്ചുകളിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ശരിക്കും പരീക്ഷിക്കപ്പെടുമെന്നും മുൻ ഓസീസ് നായകൻ പറഞ്ഞു. അതേസമയം സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമില്ലാത്ത ഓസ്ട്രേലിയൻ ബാറ്റിങ് നിര അത്ര കരുത്തരല്ലെന്നും ചാപ്പൽ പറഞ്ഞു.
advertisement

ജിൻസൺ ജോൺസണ് അർജുന; കോലിക്കും ചാനുവിനും ഖേൽരത്ന- പ്രഖ്യാപനം ഉടൻ

നാലു ടെസ്റ്റുകളും മൂന്നു വീതം ഏകദിനങ്ങളും ട്വന്‍റി20 മത്സരങ്ങളുമാണ് ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ കളിക്കുന്നത്. നവംബർ 21 മുതൽ 2019 ജനുവരി 18 വരെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ചാപ്പൽ