ജിൻസൺ ജോൺസണ് അർജുന; കോലിക്കും ചാനുവിനും ഖേൽരത്ന- പ്രഖ്യാപനം ഉടൻ

Last Updated:
ന്യൂഡൽഹി: മലയാളി താരം ജിൻസൺ ജോൺസണ് രാജ്യത്തെ രണ്ടാമത്തെ കായിക പുരസ്കാരമായ അർജുന ലഭിക്കും. ജിൻസണടക്കം 20 പേരുടെ പട്ടിക ജസ്റ്റിസ് ഐ കെ കൊച്ചാർ അധ്യക്ഷനായ കമ്മിറ്റി കായിമന്ത്രാലയത്തിന് സമർപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും ഭാരോദ്വഹനത്തിലെ ലോക ചാംപ്യൻ മീരാബായ് ചാനുവിനുമാണ് ഖേൽരത്ന. കായിക മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിൻസണ് തുണയായത്. ഗെയിംസിൽ 1500 മീറ്ററിൽ സ്വർണം നേടിയ ജിൻസൺ, 800 മീറ്ററിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. 800 മീറ്ററിലെ ദേശീയ റെക്കോർഡും ഈ കോഴിക്കോട് സ്വദേശിയുടെ പേരിലാണ്. ജാവലിൻ ത്രോ താരം നീരജ് ചോപ്ര, അത്ലറ്റ് ഹിമ ദാസ്, വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന, ഷൂട്ടിംഗ് താരം രാഹി സർണോബാത്, ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ അടക്കം 20 പേർക്കാണ് ഇത്തവണ അർജുന.
advertisement
സച്ചിൻ ടെൻഡുൽക്കർക്കും മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം ഖേൽരത്ന പരുസ്കാരം നേടുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോലി. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കോലി 2014, 2016 വർഷങ്ങളിലെ ലോക ട്വന്റി 20യിൽ പ്ലെയർ ഓഫ് ദ സീരീസായും തെരഞ്ഞെടു്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്താണ് കോലി.
കോമൺവെൽത്ത് ഗെയിംസിലെയും ലോകചാംപ്യൻഷിപ്പിലെയും സുവർണനേട്ടമാണ് 24കാരിയായ മീരാബായി ചാനുവിന് അവർഡിന് അർഹയാക്കിയത്. ഭാരോദ്വഹനത്തിൽ 48 കിലോ വിഭാഗത്തിൽ ലോകചാംപ്യനാണ് ഈ സിക്കിം സ്വദേശി. സെപ്റ്റംബർ 25നാണ് പുര്സാകരങ്ങൾ വിതരണം ചെയ്യുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ജിൻസൺ ജോൺസണ് അർജുന; കോലിക്കും ചാനുവിനും ഖേൽരത്ന- പ്രഖ്യാപനം ഉടൻ
Next Article
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement