സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 95 പന്തില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ഷാക്കിബ് തന്റെ എട്ടാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 119 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 121 റണ്‍സെടുത്ത ഷാക്കിബ് 40-ാം ഓവറിലാണ് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സ് നേടുകയായിരുന്നു. 121 പന്തിൽ നിന്ന് 14 ബൗണ്ടറിയുടെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെയാണ് റോയ് സെഞ്ചുറി നേടിയത്. ജോസ് ബട്ലറും (44 പന്തിൽ നിന്ന് 64 റൺസ്) ബെയർസ്റ്റോയും (50 പന്തിൽ നിന്ന് 51 റൺസ്) മികച്ച പിന്തുണ നൽകി. ഓപ്പണിങ് വിക്കറ്റിൽ റോയും ബെയർസ്റ്റോയും ചേർന്ന് 128 റൺസാണ് നേടിയത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2019 11:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ബംഗ്ലാദേശിന് 106 റണ്‍സ് തോല്‍വി