advertisement

Kerala Gold Rate| അഞ്ചു ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

കഴിഞ്ഞ ഡിസംബറിലാണ് സ്വർണവില ലക്ഷംരൂപ കടന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate) ഇന്ന് കുറഞ്ഞു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് അറുന്നൂറു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,05,000 രൂപയായി. ഗ്രാമിന് 13,125രൂപയാണ് വില. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 85, 912രൂപയാണ്. 24 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,14,544രൂപയാണ്. തുടർച്ചയായ അഞ്ചു ദിവസമായി സ്വർണവിലയിൽ വലിയ ഉയർച്ചയാണ് കണ്ടുവന്നത്. കഴിഞ്ഞദിവസം രാവിലെ 800 രൂപയുടെ വർധനവ് ഉണ്ടായതിന് പിന്നാലെ ഉച്ചയോടെ 280രൂപ കൂടി വില വർധനവ് വന്നിരുന്നു.
കേരളത്തിൽ വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നുണ്ട്. ട്രോയ് ഔൺസിന് 4,593.39 ഡോളറിലാണ് (1.70 ഡോളറിന്‍റെ വർധന) ഇന്ന് വിൽപ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔൺസിന് 1.61 ഡോളർ ഉയർന്ന് 88.01 ഡോളറിലെത്തി. വില ഇനിയും ഉയരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. വെനസ്വേലയിലെ പ്രശ്‌നങ്ങള്‍, ഇറാനിലെ പ്രക്ഷോഭം എന്നിവയാണ് ക്രൂഡ് ഓയില്‍ വില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും. കഴിഞ്ഞ ഡിസംബറിലാണ് സ്വർണവില ലക്ഷംരൂപ കടന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| അഞ്ചു ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement