ആ രണ്ടുകളികളിലും ഇന്ത്യ മികച്ച സ്‌കോറിലെത്തിയുമില്ല. രാഹുല്‍ മോശമല്ലാതെ കളിക്കുന്നുണ്ടെങ്കിലും പൂര്‍ണമികവ് പ്രകടമല്ല. വിരാട് കോഹ്‌ലി പഴുതുകളില്ലാതെ കളിക്കുന്നണ്ടെന്ന ആശ്വാസമുണ്ട് ടീമിന്. നാലാംനമ്പരില്‍ ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. ഇഴഞ്ഞുനീങ്ങുന്ന മധ്യനിരയാണ് വലിയ പ്രതിസന്ധി. ധോണിയും കേദാര്‍ ജാദവും ചെറുത്തുനില്‍ക്കുന്നുണ്ട്.
നിലവില്‍ ബൗളിംഗിന് അപാരമൂര്‍ച്ചയാണ്. കോഹ്‌ലിയെക്കാന്‍ അനിവാര്യനായ ജസ്പ്രീത് ബുമ്രയെ എതിരാളികള്‍ ഇനിയും പഠിച്ചിട്ടില്ല. ഭൂവിക്ക് പകരമെത്തിയ ഷമിയാകട്ടെ ഹാട്രിക്കടക്കം രണ്ടുകളില്‍ വീഴ്ത്തിയത് 8 വിക്കറ്റാണ്. കുല്‍ദീപും ചഹലും വൈവിധ്യംകൊണ്ട് വിസ്മയിപ്പിക്കുന്നുമുണ്ട്.
advertisement
മറുവശത്ത് കടുത്ത സമ്മര്‍ദത്തോടെയാകും ഇംഗ്ലണ്ട് ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. തുടര്‍ തോല്‍വികള്‍ നേരിട്ട ഇംഗ്ലണ്ടിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ സെമിയില്‍ കടക്കുന്നത് ബുദ്ധിമുട്ടാകും. ഓപ്പണര്‍ ജോസണ്‍ റോയ് ഇന്ന് കളിക്കുമെന്നാണ് ഒയിന്‍ മോര്‍ഗന്‍ നല്‍കുന്ന സൂചന
ലോകകപ്പ് തുടങ്ങുമ്പോഴുള്ള ഇംഗ്ലണ്ടല്ല ഇപ്പോഴത്തേത്ത്. ലോക ഒന്നാം റാങ്ക് നഷ്ടമായി. കഴിഞ്ഞ രണ്ട് കളിയും തോറ്റു. ഇന്നും അതാവത്തിച്ചാല്‍ കിരീട സ്വപ്നം പോയിട്ട് സെമി ബര്‍ത്ത് പോലും സാധ്യമായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ജയിക്കാന്‍ ശ്രമിക്കുമെന്ന് നായകന്‍ ഒയിന്‍ മോര്‍ഗന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ശാരീരകക്ഷമത പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലാത്ത ജേസണ്‍ റോയിയെയും ജോഫ്ര ആര്‍ച്ചറെയും കളിപ്പിച്ചാണെങ്കില്‍ പോലും.