ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ഇംഗ്ലീഷ് പട കഴിഞ്ഞ കളിയില്‍ പാകിസ്ഥാന് മുന്നില്‍ കീഴടങ്ങുകയായിുന്നു. പാകിസ്ഥാന്റെ 348 പിന്തുടര്‍ന്ന് ജയിക്കാനായില്ലെങ്കിലും ആഴമേറിയ ബാറ്റിങ്ങ് തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ബൗളിഗില്‍ നേരത്തെ ഇല്ലാതിരുന്ന എക്‌സ് ഫാക്ടര്‍ നല്‍കുകയാണ് യുവതാരം ജോഫ്ര ആര്‍ച്ചര്‍. എന്നാല്‍ ആര്‍ച്ചറിനെ പേസ് നിര കൂടുതലായി ആശ്രയിച്ചാല്‍ തിരിച്ചടിയാകും. കഴിഞ്ഞ രണ്ട് കളിയിലും ഓപ്പണിംഗില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാകാത്തതും ചെറിയ ആശങ്കയാണ്.
Also Read: ഇന്ത്യ- ഓസീസ് പോരാട്ടത്തിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
advertisement
കഴിഞ്ഞ രണ്ട് ലോകകപ്പിലും ബംഗ്ലാദേശിനോടേറ്റ തോല്‍വിയും ഇംഗ്ലണ്ടിന്റെ മനസിലുണ്ടാകുമെന്നുറപ്പ്. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് തുടങ്ങിയ ബംഗ്ലാദേശ് രണ്ടാമങ്കത്തില്‍ ന്യുസീലന്‍ഡിനോട് പൊരുതി കീഴടങ്ങുകയായിരുന്നു. ലോക ഓന്നാം നമ്പര്‍ ടീമാണ് എതിരാളികളെങ്കിലും ആരെയും ഭയക്കുന്നില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിക്കഴിഞ്ഞു. ഷാക്കിബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് മികവ് ഇംഗ്ലണ്ടിനെതിരെയും ഗുണമായേക്കും.
പക്ഷെ ഈ വര്‍ഷം കളിച്ച 9 ഏകദിനങ്ങളില്‍ 6ലും വിക്കറ്റ് നേടാനാകാത്ത മൊര്‍ത്താസയും മുസ്താഫിസുറുമടങ്ങുന്ന പേസ് ആക്രമണത്തിന് മൂര്‍ച്ച പോര. സൗമ്യ സര്‍ക്കാര്‍ അര്‍ധസെഞ്ച്വറി നേടിയിട്ടുള്ള ഒരു കളിയും ബംഗ്ലാദേശ് തോറ്റിട്ടില്ല. കാര്‍ഡിഫില്‍ കഴിഞ്ഞ രണ്ട് ദിവസവും മഴ പെയ്തിരുന്നു. പിച്ചില്‍ കൂറ്റന്‍ സ്‌കോറിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍