ഇംഗ്ലീഷ് താരത്തിന്‍റെ ഈ നിലപാട് #SpiritOfCricket എന്ന ഹാഷ് ടാഗോടെയാണ് ഐസിസി ട്വീറ്റ് ചെയ്തത്. ഏതൊരു സാഹചര്യത്തിലും സമചിത്തതയോടെയും വിനയത്തോടെയുമാണ് വില്യംസൺ പെരുമാറുന്നതെന്ന് സ്റ്റോക്ക്സ് ചൂണ്ടിക്കാട്ടി. പുരസ്ക്കാരത്തിന് അർഹൻ അദ്ദേഹമാണ്, തന്‍റെ വോട്ട് വില്യംസണ് ആയിരിക്കും- സ്റ്റോക്ക്സ് പറയുന്നു.
ക്രിക്കറ്റ് ആരാധകർ ഐസിസിയുടെ ഈ ട്വിറ്റ് ഏറ്റെടുത്തതോടെ സംഗതി വൈറലായി. വില്യംസണെയും സ്റ്റോക്ക്സിനെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. രണ്ടുപേരും മികച്ച ക്രിക്കറ്റർമാരാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ ഫൈനലിലെ സൂപ്പർ ഓവർ വിവാദത്തിൽ ഐസിസിയെ വിമർശിക്കുന്നവരുമുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 23, 2019 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എന്‍റെ വോട്ട് അവന്'; ന്യൂസിലാൻഡർ ഓഫ് ദ ഇയർ അവാർഡിനെക്കുറിച്ച് ബെൻ സ്റ്റോക്ക്സ്; അഭിനന്ദിച്ച് ICC