ടോസ് നേടി ബാറ്റുചെയ്ത ന്യൂസിലാൻഡ് 241 റൺസാണ് നേടിയത്. ഇംഗ്ലണ്ടിന്‍റെ കണിശതയാർന്ന ബൌളിങ്ങാണ് ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ നിഷേധിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ തുടക്കം തകർച്ചയോടെ ആയിരുന്നെങ്കിലും ഇംഗ്ലണ്ടിനെ മധ്യനിര കരകയറ്റി. എന്നാൽ അവസാന ഓവറുകളിൽ ലക്ഷ്യബോധം മറന്ന് വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ മത്സരം സമനിലയാകുകയും സൂപ്പർ ഓവറിലേക്ക് കടക്കുകയും ചെയ്തു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനുവേണ്ടി ബെൻ സ്റ്റോക്സും ജോസും ജോസ് ബട്‌ലറും ചേർന്ന് 15 റൺസ് നേടി. ന്യൂസിലൻഡിനുവേണ്ടി നിഷാം രണ്ടാം പന്തിൽ സിക്സർ നേടിയെങ്കിലും അവരുടെ സൂപ്പർ ഓവറും ഇംഗ്ലണ്ടിന്‍റെ അതേ സ്‌കോറിൽ അവസാനിക്കുകയായിരുന്നു. 50 ഓവർ മത്സരത്തിൽ ഇംഗ്ലണ്ട് 24 ബൗണ്ടറികളും ന്യൂസിലാൻഡിന് 16 ബൗണ്ടറികളും നേടി. സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് രണ്ട് ഫോറുകൾ നേടിയപ്പോൾ കിവീസ് ഒരു സിക്സറാണ് അടിച്ചത്. ബൗണ്ടറികളിലെ ഈ മേൽക്കൈ ഇംഗ്ലണ്ടിനെ ചാംപ്യൻമാരാക്കി മാറ്റി.
advertisement