TRENDING:

IND vs NZ, World Cup Semi Final: 50 ഓവറിൽ 397 റൺസ്; ന്യൂസിലന്റിന് മുന്നിൽ ഇന്ത്യൻ വൻമതിൽ

Last Updated:

ന്യൂസിലന്റിന് മുന്നിൽ കൂറ്റൻ സ്കോറുമായി നീലപ്പട

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലന്റിന് മുന്നിൽ കൂറ്റൻ സ്കോറുമായി നീലപ്പട. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യൻ പടയുടെ പ്രകടനം. വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) റൺസ് നേടി.
Image: X
Image: X
advertisement

സെഞ്ചുറി ‘കിംഗ്’; ഏകദിനത്തിൽ 50 സെഞ്ചുറി നേടി വിരാട് കോഹ്ലി

രോഹിത് ശർമ (48), ശുഭ്മാന്‍ ഗില്‍ (80) റൺസും നേടി. 79 റൺസെടുത്ത് നിൽക്കേ പേശിവലിവിനെ തുടർന്ന് തിരികെ കയറിയ ഗിൽ അവസാന ഓവറിൽ വീണ്ടും കളത്തിലിറങ്ങുകയായിരുന്നു. ന്യൂസിലന്റിനു വേണ്ടി ടിം സൗത്തിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

ഇന്ത്യയ്ക്ക് പ്രതികാരം വീട്ടണം; നാലാം ഫൈനൽ തേടി ഇന്ന് ന്യൂസിലാൻഡിനെതിരെ

advertisement

കോഹ്ലി റെക്കോർഡുകൾ വാരിക്കൂട്ടിയ മത്സരത്തിനാണ് മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷിയായത്. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോർഡ് 50 സെഞ്ചുറികളുമായി കോഹ്ലി സ്വന്തം പേരിലാക്കി. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സെന്ന സച്ചിന്റെ റെക്കോർഡും കോഹ്ലി മറികടന്നു.

വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി ബാങ്ങിന് അനുകൂലമായ ട്രാക്കാണ്. വേദിയിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്ന് തവണയും ആദ്യം ബാറ്റ് ചെയ്തവ‍ർ ജയിച്ചു. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോർ 323 ആയിരുന്നു.

advertisement

29 പന്തിൽ 47 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് സൗത്തി ആദ്യം നേടിയത്. ഈ സമയം ഇന്ത്യയുടെ സ്കോർ 8.2 ഓവറില്‍ 71. പിന്നീട് ക്രീസിലെത്തിയ കോഹ്ലിയുടെ തേരോട്ടമായിരുന്നു ന്യൂസിലന്റ് കണ്ടത്. 113 പന്തിൽ 117 റൺസാണ് കോഹ്ലി നേടിയത്. 70 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യർ 105 റൺസ് നേടി. താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NZ, World Cup Semi Final: 50 ഓവറിൽ 397 റൺസ്; ന്യൂസിലന്റിന് മുന്നിൽ ഇന്ത്യൻ വൻമതിൽ
Open in App
Home
Video
Impact Shorts
Web Stories