TRENDING:

IND vs ENG | രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് രാജകീയ വിജയം; ഇംഗ്ലണ്ടിനെതിരെ 434 റണ്‍സിന്‍റെ റെക്കോര്‍ഡ് ജയം

Last Updated:

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇതോടെ ഇന്ത്യ മുന്നിലെത്തി (2-1).

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് വീഴ്ത്തിയതോടെയാണ്  434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാര്‍ജിനുള്ള വിജയമാണിത്. 1934ന് ശേഷമുള്ള ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ തോല്‍വിയുമാണ് രാജ്കോട്ടില്‍ പിറന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇതോടെ ഇന്ത്യ മുന്നിലെത്തി (2-1).
advertisement

അഞ്ച് വിക്കറ്റുകളുമായി തിളങ്ങിയ  രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. കുല്‍ദീപ് യാദവ് രണ്ടും രവിചന്ദ്രന്‍ അശ്വിനും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതം നേടി. 33 റണ്‍സെടുത്ത മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (15), വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് (16), ടോം ഹാര്‍ട്ട്‌ലി (16), സാക് ക്രൗലി (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കഴിഞ്ഞ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റ് 4 റണ്‍സുമായി മടങ്ങി. ഓലീ പോപ്പ് (3), ജോ റൂട്ട് (7), ജോണി ബെയര്‍സ്‌റ്റോ (4), റിഹാന്‍ അഹ്‌മദ് (പൂജ്യം), ജെയിംസ് ആന്‍ഡേഴ്‌സന്‍ (1*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

advertisement

വീണ്ടും യശസ്വിയുടെ ഡബിള്‍ മാജിക്; വിശാഖപട്ടണത്തിന് പിന്നാലെ രാജ്കോട്ട് ടെസ്റ്റിലും ഇരട്ട സെഞ്ചുറി

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍ കളം നിറഞ്ഞ് കളിച്ചതോടെ ഇന്ത്യ 556 റണ്‍സ് ലീഡ് നേടി. 98 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 430 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇതോടെ 556 റണ്‍സ് ലീഡ് നേടി. റിട്ടയേഡ് ഹര്‍ട്ടായി കഴിഞ്ഞദിവസം മടങ്ങിപ്പോയ യശസ്വി ജയ്‌സ്വാളും (236 പന്തില്‍ 214) ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാനും (72 പന്തില്‍ 68) ആണ് ഡിക്ലയര്‍ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG | രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് രാജകീയ വിജയം; ഇംഗ്ലണ്ടിനെതിരെ 434 റണ്‍സിന്‍റെ റെക്കോര്‍ഡ് ജയം
Open in App
Home
Video
Impact Shorts
Web Stories