ഇന്ത്യന്‍ എ ടീമും സി ടീമും തമ്മിലുള്ള മത്സരത്തിനിടെ എ ടീം താരം അന്‍കിത് ബാവ്‌നെ ബാറ്റിങ്ങിനിറങ്ങിയത് ഒരു കൈയ്യില്‍ മാത്രം ഗ്ലൗസ് ധരിച്ചായിരുന്നു. മൈതാനത്തിറങ്ങി പിച്ചിലേക്ക് നടക്കുന്നതിനിടെ അബദ്ധം മനസിലായ താരം ഉടന്‍ തിരിച്ച് പോവുകയും ഗ്യാലറിയില്‍ നിന്നും ഗ്ലൗസ് വാങ്ങുകയും ചെയ്തു.
സഹതാരങ്ങള്‍ നല്‍കിയ ഗ്ലൗസുമായി പിച്ചിലെത്തിയ താരത്തെ കാത്തിരുന്നത് അതിനേക്കാള്‍ വലിയ ദുര്‍വിധിയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 244 റണ്‍സുള്ളപ്പോള്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിനെ നഷ്ടമായതിനെത്തുടര്‍ന്നാണ് ബാവ്‌നെ ക്രിസിലെത്തുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്താവുകയും ചെയ്തു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2018 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'താന്‍ ബാറ്റ്‌സ്മാന്‍ തന്നെയാണോ ഡേയ്'; ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യന്‍ എ താരം ബാറ്റിങ്ങിനിറങ്ങിയത് ഒരു ഗ്ലൗസുമായി