മത്സരത്തിനു മുമ്പ് സ്വന്തമായൊരു കബഡി ടീം ഉണ്ടാക്കുകയാണെങ്കില്‍ ക്രിക്കറ്റ് ടീമിലെ ഏതൊക്കെ താരങ്ങളെയാകും അതില്‍ ഉള്‍പ്പെടുത്തുകയെന്ന് വിരാട് പ്രതികരിച്ചിരുന്നു. ചോദ്യത്തോട് രസകരമായ രീതിയില്‍ പ്രതികരിച്ച താരം തന്റെ ടീമിന്റെ നായകനാരായിരിക്കുമെന്നും പ്രതികരിച്ചു. മുന്‍ ഇന്ത്യന്‍ നായകനും സീനിയര്‍ താരവുമായ ധോണിയെയാണ് വിരാട് കബഡി ടീമിന്റെയും നായകനാക്കുക.
Also Read: 'ഇടിക്കൂട്ടില്‍ വീണ്ടും പൊന്‍തിളക്കവുമായി മേരി കോം' പ്രസിഡന്റ്‌സ് കപ്പില്‍ സ്വര്‍ണ്ണം
രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഋഷഭ് പന്ത്, ജസ്പ്രിത് ബൂമ്ര, കെഎല്‍ രാഹുല്‍ എന്നിവരെയാകും തന്റെ ടീമിലെടുക്കുകയെന്നും കോഹ്ലി പറഞ്ഞു. ഉമേഷ് യാദവും ഋഷഭ് പന്തും വളരെ കരുത്തുള്ളവരാണെന്ന് പറഞ്ഞ വിരാട് താന്‍ ടീമിലുണ്ടാകില്ലെന്നും വ്യക്തമാക്കി.
advertisement
താന്‍ ടീമിലേക്ക് തെരഞ്ഞെടുത്തവര്‍ തന്നേക്കാള്‍ കരുത്തും കായികക്ഷമത ഉള്ളവരാണെന്ന് പറഞ്ഞ താരം കബഡി താരങ്ങളെ അഭിനന്ദിക്കാനും മറന്നില്ല.
