'ഇടിക്കൂട്ടില്‍ വീണ്ടും പൊന്‍തിളക്കവുമായി മേരി കോം' പ്രസിഡന്റ്‌സ് കപ്പില്‍ സ്വര്‍ണ്ണം

Last Updated:

51 കിലോ വിഭാഗം ഫൈനലില്‍ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെയാണ് മേരി പരാജയപ്പെടുത്തിയത്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം മേരി കോമിന് സ്വര്‍ണം. ആറു തവണ ലോക ചാമ്പ്യയായ മേരി കോം 51 കിലോ വിഭാഗം ഫൈനലില്‍ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെയാണ് പരാജയപ്പെടുത്തിയത്.
5- 0 ത്തിന്റെ ആധികാരിക ജയത്തോടെയാണ് മേരി ഇന്തോനേഷ്യയില്‍ സ്വര്‍ണ്ണം അണിഞ്ഞത്. സുവര്‍ണ്ണ നേട്ടത്തോടെ സെപ്റ്റംബര്‍ ഏഴ് മുതല്‍ തുടങ്ങുന്ന ബോക്സിങ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ തയ്യാറെടുപ്പ് ഗംഭീരമാക്കാനും മേരിയ്ക്ക് കഴിഞ്ഞു.
Also Read: 'മെസി വിരമിക്കാനൊരുങ്ങുന്നോ?' മെസിയ്ക്ക് ശേഷമുള്ള ബാഴ്‌സയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതായി മാനേജ്‌മെന്റ്
സെപ്റ്റബര്‍ ഏഴ് മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. സ്വര്‍ണ്ണ നേട്ടം ലോകചാമ്പ്യഷിപ്പിനൊരുങ്ങുന്ന മുപ്പത്തിയാറുകാരിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. മെയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ബോക്സിങ്ങിലും മേരി കോം സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല.
advertisement
advertisement
സ്വര്‍ണമെഡല്‍ നേട്ടത്തിന്റെ സന്തോഷം താരം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. പരിശീലകനും സ്റ്റാഫിനും നന്ദി പറഞ്ഞുകൊണ്ടാണ് മേരിയുടെ ട്വീറ്റ്. താരത്തെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇടിക്കൂട്ടില്‍ വീണ്ടും പൊന്‍തിളക്കവുമായി മേരി കോം' പ്രസിഡന്റ്‌സ് കപ്പില്‍ സ്വര്‍ണ്ണം
Next Article
advertisement
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
  • തമിഴ് നടി നർവിനി ദേരി അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

  • ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി അജ്മൽ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.

  • പോലീസിൽ പരാതി നൽകാതെ പഠനവും ജീവിതവും ഓർത്താണ് നടി രക്ഷപ്പെട്ടത്.

View All
advertisement