'ആശംസകള്‍ നരേന്ദ്ര മോദി. നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നു. ജയ് ഹിന്ദ്' കോഹ്‌ലി ട്വീറ്റ് ചെയ്തു. ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലാണുള്ളത്. മെയ് 30 ന് തുടങ്ങുന്ന ലോകകപ്പില്‍ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Also Read: കപ്പടിക്കണോ.. ഇതാ സച്ചിന്‍ പറയുന്നത് കേള്‍ക്കൂ; ധോണിയുടെ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ച് ഇതിഹാസം
ലോകകപ്പിനു മുമ്പ് ഇന്ത്യ സന്നാഹ മത്സരങ്ങളും ഇംഗ്ലണ്ടില്‍ കളിക്കും. നാളെ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. ഐപിഎല്‍ അവസാനിച്ചതിനു പിന്നാലെ നടക്കുന്ന ടൂര്‍ണ്ണമെന്റായതിനാല്‍ തന്നെ പ്രത്യേക ക്യാമ്പുകളൊന്നും ഇല്ലാതെയാണ് ഇന്ത്യ ലോകകപ്പിന് തിരിച്ചരിക്കുന്നത്.
ഇന്നലെയായിരുന്നു ഏഴുഘട്ടങ്ങളിലായ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി മികച്ച ജയമാണ് തെരഞ്ഞെടുപ്പില്‍ നേടിയിരിക്കുന്നത്.