കപ്പടിക്കണോ.. ഇതാ സച്ചിന് പറയുന്നത് കേള്‍ക്കൂ; ധോണിയുടെ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ച് ഇതിഹാസം
Last Updated:
ധോണി അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്പിനേഷന്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല
മുംബൈ: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിര്‍ദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ഏത് പൊസിഷനില്‍ കളിപ്പിക്കണമെന്നാണ് സച്ചിന് പറയുന്നത്. ധോണി അഞ്ചാം നമ്പറില്‍ ഇറങ്ങിയാല്‍ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് താരം പറയുന്നത്.
'ഈ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ ധോണി മികച്ച ഫോമിലാണ്. അദ്ദേഹം അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്പിനേഷന്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍, രോഹിത് ധവാന് എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ്ലി മൂന്നാമതും, നാലാമത് ആരായാലും ധോണി അഞ്ചാമനായി ഇറങ്ങണം' സച്ചിന് വ്യക്തമാക്കി.
Also Read: 'ഐസിസി ആ ട്രോഫി ഇങ്ങ് തന്നേക്ക്' ലോകകപ്പിനു മുമ്പ് നയം വ്യക്തമാക്കി നായകന്മാര്
ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ടീം നാലാം നമ്പറില്‍ പരീക്ഷിരുന്ന അമ്പാട്ടി റായുഡുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം കേദാര്‍ ജാദവോ കെഎല്‍ രാഹുലോ ആകം നാലാം നമ്പറില്‍ ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
മെയ് 30 നാണ് ഇംഗ്ലണ്ട് ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2019 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കപ്പടിക്കണോ.. ഇതാ സച്ചിന് പറയുന്നത് കേള്‍ക്കൂ; ധോണിയുടെ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ച് ഇതിഹാസം