2010 മെയ് മാസത്തില്‍ ഓസ്‌ട്രേലിയയോട് വഴങ്ങിയ 49 റണ്‍സിന്റെ പരാജയമായിരുന്നു ഇന്ത്യയുടെ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ തോല്‍വി. പിന്നീട് രണ്ടാമത് ബാറ്റ് ചെയ്ത 11 ടി20 കളില്‍ ഇന്ത്യ തോറ്റിട്ടുണ്ടെങ്കിലും അതൊന്നും ഇത്ര വലിയ പരാജയം ആയിരുന്നില്ല.
Also Read: ക്യാച്ച് തടസപ്പെടുത്തി ബാറ്റ്‌സ്മാന്‍; കളത്തില്‍ പൊട്ടിത്തെറിച്ച് ക്രുനാല്‍
ടി20 ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ 111 മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ 69 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 38 എണ്ണത്തിലാണ് പരാജയപ്പെട്ടത്. ഒരു സമനിലയും ഫലമില്ലാത്ത മൂന്നു മത്സരങ്ങളും ഇന്ത്യന്‍ ടീമിനുണ്ട്. 38 തോല്‍വികളില്‍ 21 എണ്ണനും ആദ്യം ബാറ്റുചെയ്തപ്പോള്‍ വഴങ്ങിയതാണ്. രണ്ടാമത് ബാറ്റ് ചെയ്ത കളികളില്‍ 17 എണ്ണത്തിലാണ് ഇന്ത്യ തോല്‍വിയുടെ രുച അറിഞ്ഞത്.
advertisement
ന്യൂസിലന്‍ഡ് ഇന്ത്യയോട് നേടിയ219 റണ്‍സ് ഇന്ത്യ വഴങ്ങുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ്. 2016 ല്‍ വിന്‍ഡീസ് നേടിയ 245/6 ആണ് ഇന്ത്യ വഴങ്ങിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ടാമതുള്ളത് 2012 ല്‍ ദക്ഷിണാഫ്രിക്കയോട് വഴങ്ങിയ 219 ന് 4 എന്നതാണ്.
