ക്യാച്ച് തടസപ്പെടുത്തി ബാറ്റ്‌സ്മാന്‍; കളത്തില്‍ പൊട്ടിത്തെറിച്ച് ക്രുനാല്‍
Last Updated:
ക്രുനാല്‍ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സംഭവം
വെല്ലിംഗ്ടണ്‍: കീവിസിനെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തോല്‍വിയോടെയാണ് തുടങ്ങിയത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച രോഹിതിന്റെ തീരുമാനങ്ങളെല്ലാം പിഴക്കുകയായിരുന്നു. 80 റണ്‍സിന്റെ തോല്‍വിയാണ് മത്സരത്തില്‍ ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റുചെയ്ത കിവികള്‍ നിശ്തിത 20 ഓവറില്‍ 219 റണ്‍സാണ് അടിച്ചുകൂട്ടിയത്. കിവീസ് ഇന്നിങ്‌സില്‍ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യയുടെ രോഷപ്രകടനത്തിനും വെല്ലിങ്ടണ്‍ സാക്ഷിയായിരുന്നു.
കിവീസ് താരങ്ങള്‍ അടിച്ചു തകര്‍ക്കുന്നതനിടെ തനിക്ക് ലഭിച്ച റിട്ടേണ്‍ ക്യാച്ചിനുള്ള അവസരം തടസപ്പെട്ടപ്പോഴായിരുന്നു ക്രുനാല്‍ കളത്തില്‍ നിലവിട്ട് പെരുമാറിയത്. ക്രുനാല്‍ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ഒന്നാം പന്ത് നേരിട്ട കെയ്ന്‍ വില്യസണ്‍ സ്‌ട്രൈറ്റ് ഡ്രൈവിനു ശ്രമിച്ചതായിരുന്നു ക്രുനാലിന്റെ കൈകളിലേക്ക് വന്നത്.
Also Read: ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് 80 റൺസിന്റെ തോൽവി
പന്തിനായി താരം ചാടിവീണങ്കെലും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സിഫര്‍ട്ട് തടസമാവുകയായിരുന്നു. ക്രുണാലും സിഫര്‍ട്ടും കൂട്ടിയിടിച്ചതോടെ പന്ത് കൈയ്യിലൊതുക്കാനുള്ള താരത്തിന്റെ ശ്രമം പാളുകയും ചെയ്തു. ഇതോടെ ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ പേരില്‍ വിക്കറ്റ് ലഭിക്കാന്‍ ക്രുനാല്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. താരത്തിനൊപ്പം നായകന്‍ രോഹിതും അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല.
advertisement
ഇതോടെ അമ്പയറിനോട് പൊട്ടിത്തെറിച്ച താരം സ്റ്റംപ്‌സിനു പുറകില്‍ നിന്നും കലിയടക്കുകയായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ക്രുനാല്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്.
— Dhoni Fan (@WastingBalls) February 6, 2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്യാച്ച് തടസപ്പെടുത്തി ബാറ്റ്‌സ്മാന്‍; കളത്തില്‍ പൊട്ടിത്തെറിച്ച് ക്രുനാല്‍


