ന്യൂസിലൻഡിനായി കോളിൻ മുർണോ (24), നിക്കോൾസ് (8), റോസ് ടെയ്ലർ (1) വില്യംസൺ (39), ലാഥം (37), ഗ്രാൻഡ്ഹോം (11) , നീഷാം (44), ആസ്റ്റൽ (10) ഹെന്റി (17), ബോൾട്ട് (1) എന്നിങ്ങനെയാണ് സ്കോർ ചെയ്തതത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യപത്ത് ഓവറിൽ നാല് മുൻനിരക്കാരെയാണ് ഇന്ത്യക്ക് നഷ്ടമായത്. 18 റൺസ് എടുക്കുന്നതിനിടെ രോഹിത് ശര്‍മ (2), ശിഖർ ധവാൻ (6), ശുഭ്മാൻ ഗിൽ (7) എം.എസ് ധോണി (1) എന്നിരാണ് പുറത്തായത്. പിന്നീടെത്തിയ അമ്പാട്ടി നായിഡു, വിജയ് ശങ്കർ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ മെച്ചപ്പെടുത്തിയത്.
advertisement
അര്‍ദ്ധ സെഞ്ചുറിക്കരികിൽ വിജയ് ശങ്കര്‍ അപ്രതീക്ഷിതമായി പുറത്തായത്. കോളിന്‍ മണ്‍റോയുടെ പന്തില്‍ റണിന് ശ്രമിക്കവെ പുറത്താവുകയായിരുന്നു. പിറകെ 90 റണ്‍സുമായി അംമ്പട്ടി നായിഡുവും പുറത്തായി. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ സ്‌കോര്‍ നില വീണ്ടും ഉയര്‍ത്തിയത്. 22 പന്തില്‍ നിന്നായി 45 റണ്‍സാണ് പാണ്ഡ്യ അടിച്ചു കൂട്ടിയത്.
ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ട്രെന്റ് ബോള്‍ട്ട് മൂന്നും നിഷാം ഒരു വിക്കറ്റും വീതം നേടി.
