Also Read- നിതാ അംബാനി; കായിക മേഖലയിലെ സജീവ സാന്നിധ്യം
ടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി റെക്കോർഡിട്ട ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 35 പന്തിൽ ഒരു ഫോർ സഹിതം 14 റൺസെടുത്ത രോഹിത്തിനെ കഗീസോ റബാദ വിക്കറ്റ് കീപ്പർ ഡികോക്കിന്റെ കൈകളിലെത്തിച്ചു. ടെസ്റ്റ് ഫോർമാറ്റിൽ ഓപ്പണറെന്ന നിലയിലുള്ള അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് രോഹിത് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയിരുന്നു.
advertisement
195 പന്തുകൾ നേരിട്ട മായങ്ക് അഗർവാൾ 16 ഫോറുകളും രണ്ട് സിക്സും സഹിതമാണ് 108 റൺസെടുത്തത്. രണ്ടാം വിക്കറ്റിൽ അഗർവാൾ–പൂജാര സഖ്യം 138 റൺസ് കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയതിനുശേഷം ഇതുവരെ കളിച്ച ആറ് ഒന്നാം ഇന്നിങ്സുകളിൽ അഞ്ചാം തവണയാണ് അഗർവാൾ 50 കടക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ അഞ്ചു റൺസിന് പുറത്തായതു മാത്രമാണ് ഒന്നാം ഇന്നിങ്സിലെ ഏക മോശം പ്രകടനം. ഇതുവരെ കളിച്ച ആറ് ഒന്നാം ഇന്നിങ്സുകളിൽ മായങ്കിന്റെ പ്രകടനം ഇങ്ങനെ: 76, 77, 5, 55, 215, 108.