നിതാ അംബാനി; കായിക മേഖലയിലെ സജീവ സാന്നിധ്യം
Last Updated:
സംരംഭക എന്നതിലുപരി രാജ്യത്തെ കായിക മേഖലയുമായി അടുത്തിടപഴകുന്ന വ്യക്തിയെന്ന നിലയില്‍ കൂടിയാണ് നിത അംബാനി ലണ്ടനിൽ നടക്കുന്ന സ്‌പോര്‍ട് ബിസിനസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
മുംബൈ: കായിക മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനത്തിനും വേണ്ടി പ്രവര്‍ത്തിച്ചതിന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും ഇന്റര്‍നാഷണല്‍ ഒളിംമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗവുമായ നിത അംബാനിയെ സ്‌പോര്‍ട്‌സ് പ്രമോഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം കൈമാറിയത്.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യവനിതയാണ് നിത. 30 ലക്ഷം കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്ന പദ്ധതിയുടെ സ്രഷ്ടാവ് കൂടിയാണവർ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മുഖ്യനടത്തിപ്പുകാരിയും നിതയാണ്.
സംരംഭക എന്നതിലുപരി രാജ്യത്തെ കായിക മേഖലയുമായി അടുത്തിടപഴകുന്ന വ്യക്തിയെന്ന നിലയില്‍ കൂടിയാണ് നിത അംബാനി ലണ്ടനിൽ നടക്കുന്ന സ്‌പോര്‍ട് ബിസിനസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2019 7:42 PM IST