ഏഴു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീം വെള്ളക്കുപ്പായത്തില്‍ കളത്തിലിറങ്ങുന്നത്. ജനുവരിയില്‍ ഓസീസിനെ തോല്പിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ജയിച്ചാല്‍ 60 പോയിന്റ് കിട്ടും. ഇതാദ്യമായി താരങ്ങളുടെ പേരുള്ള ജഴ്സി ധരിച്ച് ഇന്ത്യ ടെസ്റ്റിനിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.
Also Read: ഷൊയ്ബ് മാലിക്കിന് പിന്നാലെ ഇന്ത്യൻ മരുമകനായി മറ്റൊരു പാക് ക്രിക്കറ്റ് താരം കൂടി
ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് എങ്ങനെയാകുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ ഹനുമ വിഹാരി എന്നിവരില്‍ രണ്ട് പേര് ഓപ്പണിങ്ങിലെത്തുമ്പോള്‍ പൂജാരയും കോഹ്ലിയും മൂന്നും നാലും സ്ഥാനത്തിറങ്ങും. അഞ്ചാമനായി രഹാനെയോ രോഹിത്തോ ഇറങ്ങാനാണ് സാധ്യത.
advertisement
സാഹയുണ്ടെങ്കിലും ഋഷഭ് പന്ത് തന്നെയാകും വിക്കറ്റ് കീപ്പര്‍. ബുമ്ര, ഷമി, ഇഷാന്ത് പേസ് ത്രയത്തിനൊപ്പം സ്പിന്നറായി അശ്വിനും. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങനാണ് സാധ്യത. പിച്ച് പരിശോധിച്ച ശേഷമാകും ജഡേജ, കുല്‍ദീപ്, ഉമേഷ് എന്നിവരില്‍ ഒരാളെ തെരഞ്ഞെടുക്കുക. ബാറ്റ് ചെയ്യുമ്പോള്‍ കഴുത്തിന് സംരക്ഷണം നല്കുന്ന തരത്തിലുള്ള ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.