ദുബായ്: ഷൊയ്ബ് മാലിക്കിനു പിന്നാലെ മറ്റൊരു പാകിസ്താന് ക്രിക്കറ്റ് താരംകൂടി ഇന്ത്യയുടെ മരുമകനായി. പാക് പേസ് ബൗളര്‍ ഹസന് അലിയാണ് ഹരിയാന സ്വദേശിയായ ഷമിയ അര്‍സൂവിനെ വിവാഹം ചെയ്തത്. ദുബായിലെ അറ്റ്ലാന്റിസ് പാം ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍.
ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷമിയ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് എന്‍ജിനീയറാണ്. മാതാപിതാക്കള്‍ക്കൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ ഷമിയയുടെ ബന്ധുക്കള്‍ ന്യൂഡല്‍ഹിയിലുണ്ട്.
ദുബായിലുള്ള ഒരു സുഹൃത്തു വഴിയാണ് ഹസന് അലി ഷാമിയയെ പരിചയപ്പെട്ടത്. പാകിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന് അലി. 2016ലാണ് ഹസന് അലി പാക് ദേശീയ ടീമില്‍ അരങ്ങേറിയത്. ഇതുവരെ ഒമ്പത് ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 30 ട്വന്റി 20 മത്സരങ്ങളിലും പാക് കുപ്പായമണിഞ്ഞിട്ടുണ്ട്. ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാകിസ്ഥാന് ക്രിക്കറ്റ് താരമാണ് ഹസന് അലി. സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഖാന്, ഷൊയ്ബ് മാലിക്ക് എന്നിവരാണ് നേരത്തെയുള്ളവര്‍. 2010ലായിരുന്നു ഷൊയ്ബും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.