ഇന്ത്യയും ഓസീസും തമ്മിലുള്ള ഒരു ഏകദിന പരമ്പര ഓസീസ് മണ്ണില്‍ ആദ്യമായി നടക്കുന്നത് 2015- 2016 വര്‍ഷത്തിലാണ്. അന്ന് അഞ്ച് മത്സരങ്ങളായിരുന്നു പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നത്. കളി 4- 1 ന് ഓസീസ് സ്വന്തമാക്കുകയും ചെയ്തു. അതിനു മുന്നേ ഓസീസ് മണ്ണില്‍ ഇന്ത്യ കളിച്ചത് ത്രിരാഷ്ട്ര ഏകദിനങ്ങളായിരുന്നു. ഇന്ത്യക്കും ഓസീസിനും പുറമെ മറ്റൊരു ടീമും പരമ്പരയില്‍ പങ്കെടുത്തിരുന്നു. ഈ രീതിയ്ക്ക് മാറ്റം വന്നതിനു ശേഷമുള്ള രണ്ടാമത്തെ ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയാണ് ഇന്ത്യ നേടുന്നത്.
advertisement
Also Read: 'തലൈവര്‍ തിരുമ്പി വന്തിട്ടെ'; തുടര്‍ച്ചയായി മൂന്നു ഫിഫ്റ്റിയുമായി ധോണി; നേട്ടം 2014 ന് ശേഷം ആദ്യം
ഓസീസ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറിലാണ് ലക്ഷ്യം മറികടന്നത്. എംഎസ് ധോണിയുടെയും കേദാര്‍ ജാദവിന്റെയും ബാറ്റിങ്ങ് മികവാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ധോണി 87 റണ്‍സും ജാദവ് 61 റണ്‍സുമായി പുറത്താകതെ നിന്നു. ഇരുവര്‍ക്കും പുറമെ നായകന് വിരാട് കോഹ്ലിയും ബാറ്റിങ്ങ് നിരയില്‍ തിളങ്ങിയിരുന്നു. വിരാട് 46 റണ്‍സാണെടുത്തത്. ശിഖര്‍ ധവാന് 23 ഉം രോഹിത് ശര്‍മ ഒമ്പതും റണ്‍സെടുത്ത് പുറത്തായി.
നേരത്തെ 58 റണ്‍സെടുത്ത ഹാന്‍ഡ്സ്കോമ്പാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹാന്‍ഡ്സ്കോമ്പിനു പുറമെ 39 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും 34 റണ്‍സെടുത്ത ഖവാജയും മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. നായകന് ആരോണ്‍ ഫിഞ്ച് 14 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ചാഹല്‍ ആറുവിക്കറ്റ് വീഴ്ത്തിയിരുന്നു. ശേഷിക്കുന്ന നാലുവിക്കറ്റ് ഭൂവനേശ്വര്‍ കുമാറും മൊഹമ്മദ് ഷമിയും ചേര്‍ന്ന് പങ്കിട്ടു.
Dont Miss: India vs Australia, Live Cricket Score
അരങ്ങേറ്റ മത്സരം കളിക്കുന്ന ഔള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ആറു ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഏകദിനത്തിലെ ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. വിജയ് ശങ്കറിനു പുറമെ കേദാര്‍ ജാവവും യുസ്വേന്ദ്ര ചാഹലുമാണ് ടീമിലിടം പിടിച്ചത്.