നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'തലൈവര്‍ തിരുമ്പി വന്തിട്ടെ'; തുടര്‍ച്ചയായി മൂന്നു ഫിഫ്റ്റിയുമായി ധോണി; നേട്ടം 2014 ന് ശേഷം ആദ്യം

  'തലൈവര്‍ തിരുമ്പി വന്തിട്ടെ'; തുടര്‍ച്ചയായി മൂന്നു ഫിഫ്റ്റിയുമായി ധോണി; നേട്ടം 2014 ന് ശേഷം ആദ്യം

  2014 ന് ശേഷം ഇതാദ്യമായാണ് ധോണി ഈ നേട്ടം കൈവരിക്കുന്നത്.

  dhoni

  dhoni

  • Last Updated :
  • Share this:
   മെല്‍ബണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ സീനിയര്‍ താരം എംഎസ് ധോണി. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലാണ് ധോണി അര്‍ധ സെഞ്ച്വറി നേടിയത്. 2014 ന് ശേഷം ഇതാദ്യമായാണ് ധോണി ഈ നേട്ടം കൈവരിക്കുന്നത്.

   ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേട്ടം കൈവരിക്കുന്നത് ഇത് അഞ്ചാം തവണയാണ്. 2014 ലെ അവസാന നേട്ടം ന്യൂസിലന്‍ഡിനെതിരെയായിരുന്നു. 2019 ലെ കേദിന ലോകകപ്പില്‍ ധോണി ഉണ്ടാകുമോ ഇല്ലയോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് തകര്‍പ്പന്‍ പ്രകടനവുമായി സീനയര്‍ താരം കളംപിടിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇന്ത്യ പരാജയപ്പെട്ട പരമ്പരയിലെ ആദ്യ മത്സരത്തില്‍ 51 റണ്‍സായിരുന്നു ധോണി നേടിയത്.

   Also Read: India vs Australia, Live Cricket Score: ധോണിക്ക് ഫിഫ്റ്റി; ഇന്ത്യയ്ക്ക് ജയിക്കാൻ 5 ഓവറിൽ 44 റൺസ്

   മികച്ച റണ്‍ സ്‌കോര്‍ ചെയ്തിട്ടും പരാജയത്തിന്റെ ഉത്തരവാദിത്വം സീനിയര്‍ താരത്തിന്റെ തലയിലാിരുന്നു ആരാധകര്‍ ചാര്‍ത്തിക്കൊടുത്തത്. താരത്തിന്റെ മെല്ലെപ്പോക്ക് തോല്‍വിക്ക കാരണമായെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അഡ്ലെയ്ഡില്‍ ഇന്ന നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ സൂപ്പര്‍ താരപരിവേഷം ധോണിക്ക് വീണ്ടും കൈവരികയായിരുന്നു. ഒരുകാലത്ത് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്ന് ഖ്യാതിയുണ്ടായിരുന്നു ധോണി സിക്സര്‍ പറത്തിയായിരുന്നു രണ്ടാം ഏകദിനം വിജയതീരത്തെത്തിച്ചത്.


   Dont Miss: ഓസീസ് മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

   54 പന്തുകളില്‍ നിന്ന് രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 55 റണ്‍സായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയത്. ആ മത്സരത്തില്‍ നേടിയത്. 101.85 എന്ന സ്ട്രൈക്ക്റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഇതിനു പിന്നാലെയാണ് മെല്‍ബണില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ധോണി ഇന്ത്യയെ ചുമലിലേറ്റിയത്. ഓപ്പണര്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ നായകന്‍ കോഹ്‌ലിക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ധോണി വിരാട് പുറത്തായശേഷം രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.

   First published:
   )}