advertisement
ഓസ്ട്രേലിയ വനിത ക്രിക്കറ്റ് ടീം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തു. ലെവിസ് 28 പന്തിൽ 29ഉം, വേബേക്ക 39 പന്തിൽ 30 റൺസും എടുത്താണ് ടീമിനെ 114 റണ്‍സില്‍ എത്തിച്ചത്. ഇന്ത്യൻ ടീമിന് വേണ്ടി ദീപിക, പത്മിനി തുടു, മലയാളിയായ സാന്ദ്ര ഡേവിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
advertisement
ഇടക്ക് മഴകാരണം കളി തടസപ്പെട്ടതിനാൽ ഇന്ത്യക്ക് ഡക്ക് വെർത്ത് ലുയിസ് നിയമപ്രകാരം 9 ഓവറിൽ 43 റൺസ് എടുക്കണമെന്ന് പുനർ നിർണയിച്ചിരുന്നു. ദീപിക 11 പന്തിൽ 18 ഗംഗാ നീലപ്പ 7 പന്തിൽ 11 എന്നിവരുടെ മികവിലാണ് ഇന്ത്യക്ക് വിജയം എളുപ്പമാക്കിയത്. മലയാളി താരം സന്ദ്ര ഡേവിസ് 2 ഓവറിൽ 11 റൺസ് വഴങ്ങി 1 വിക്കറ്റ് നേടുകയും ഒരു റൺ ഔട്ട് ആക്കുകയും ചെയ്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 26, 2023 9:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക ബ്ലൈൻഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്വര്‍ണം; ചരിത്രനേട്ടം