കൊല്‍ക്കത്തയുടെ ഒന്നാം വിക്കറ്റ് പോയതിനു പിന്നാലെ റോബിന്‍ ഉത്തപ്പ ക്രീസില്‍ എത്തിയപ്പോള്‍ അടുത്ത ബോള്‍ ഫോറാണെന്ന് പന്ത് പറയുകയായിരുന്നു. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ ആദ്യ പന്ത് നേരിട്ട ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തതോടെ ഇത് മാച്ച് ഫിക്‌സിങ് ആണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.
Also Read: മുബൈയെ പഞ്ഞിക്കിട്ട് ഗെയ്‌ലും രാഹുലും; മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍
ഐപിഎല്‍ ഗവേണിങ് സമിതിയും ബിസിസിഐയും വിഷയത്തില്‍ ഇടപടെണമെന്ന തരത്തിലാണ് ട്വിറ്ററില്‍ ആരാധകര്‍ രംഗത്തെത്തിയത്. എന്നാല്‍ ഉത്തപ്പയുടെ ശ്രദ്ധ തെറ്റിക്കാനായി പന്ത് ഇറക്കിയ നമ്പറാണിതെന്നും ആരാധകര്‍ പറയുന്നു. ഓസീസ് പര്യടനത്തിനിടെ സ്റ്റംപ്‌സിന് പുറകില്‍ നിന്നും ഇത്തരത്തില്‍ പലപരാമര്‍ശങ്ങളും പന്ത് നടത്തിയിരുന്നു താരത്തിന്റെ ശൈലിയാണിതെന്നാണ് ഒരുവിഭാഗം പറയുന്നത്.
advertisement
എന്ത് തന്നെയായാലും പന്തിന്റെ പ്രവചനം ഫലിച്ചതോടെ താരം ഒത്തുകളി വിവാദത്തിലേക്ക് കൂടി വലിച്ചഴക്കപ്പെട്ടിരിക്കുകയാണ്.