TRENDING:
LIVE NOW

IPL 2026 Auction Live Updates: താരലേലം തുടങ്ങി; 25.20 കോടിക്ക് കാമറൂൺ ഗ്രീൻ കൊൽ‌ക്കത്തക്ക്

Last Updated:

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ ഋഷഭ് പന്താണ്. കഴിഞ്ഞ മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎൽ 2026 ലേലത്തിനായി ആകെ 369 താരങ്ങൾ. അബുദാബിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30-ന് ലേലം ആരംഭിക്കും. 10 ഐപിഎൽ ടീമുകൾക്കും കൂടി ആകെ 77 കളിക്കാരെ സ്വന്തമാക്കാം. ഈ ലേലത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രം കാമറൂൺ ഗ്രീനാണ്. റെക്കോർഡ് ലേലത്തുകയിൽ ഗ്രീനിനെ സ്വന്തമാക്കാൻ ഏതു ടീം മുന്നോട്ടുവരുമെന്നാണ് ഇനി അറിയേണ്ടത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ ഋഷഭ് പന്താണ്. കഴിഞ്ഞ മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്.
മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 64.30 കോടി രൂപയുമായിട്ടാണ് ലേലത്തിന് എത്തുന്നത്. അവർക്ക് 13 കളിക്കാരെ വരെ സൈൻ ചെയ്യാൻ സാധിക്കും. ഷാരൂഖ് ഖാൻ്റെ ഉടമസ്ഥതയിലുള്ള ടീമിന് ആറ് വിദേശ സ്ലോട്ടുകൾ ലഭ്യമാണ്, ഓസ്‌ട്രേലിയൻ ഓൾറൗണ്ടറായ കാമറൂൺ ഗ്രീനിൻ്റെയും ശ്രീലങ്കൻ പേസർ മതീഷ പതിരാനയുടെയും സേവനം ഉറപ്പിക്കാൻ അവർ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും 2025ലെ എഡിഷനിൽ ആദ്യമായി പോയിൻ്റ് പട്ടികയിൽ ഏറ്റവും താഴെയായി ഫിനിഷ് ചെയ്തതിന് ശേഷം വലിയ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. അവർക്ക് 43.40 കോടി രൂപയാണ് ചെലവിടാൻ കൈവശമുള്ളത്. ആകെ ഒൻപത് സ്ലോട്ടുകൾ ലഭ്യമാണ്. പതിരാനയെ തിരികെ സ്വന്തമാക്കുക എന്നതാണ് അവരുടെ ആദ്യത്തെ മുൻഗണന, കൂടാതെ രവീന്ദ്ര ജഡേജയ്ക്ക് ഒരു ദീർഘകാല പകരക്കാരനെ കണ്ടെത്താനും അവർ ശ്രമിക്കും.
സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവർക്കും 20 കോടി രൂപയിലധികം അവരുടെ കൈവശമുണ്ട്. എന്നാൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വെറും 2.75 കോടി രൂപ മാത്രമാണ് ഉള്ളത്.
ഐപിഎൽ‌ 2026 താരലേലം (Picture Credit: PTI, AFP)
ഐപിഎൽ‌ 2026 താരലേലം (Picture Credit: PTI, AFP)
advertisement
December 16, 20257:47 PM IST

IPL 2026 Auction Live Updates:മങ്കേഷ് യാദവ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ

മധ്യപ്രദേശിന്റെ ഓൾറൗണ്ടർ മങ്കേഷ് യാദവ് 5.2 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ
December 16, 20257:46 PM IST

IPL 2026 Auction Live Updates:1.5 കോടിക്ക് സലിൽ അറോറ

പഞ്ചാബിൽനിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ സലിൽ അറോറ 1.50 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ
December 16, 20257:44 PM IST

IPL 2026 Auction Live Updates:കൂപ്പര്‍ കോണോലി മൂന്നു കോടി രൂപയ്ക്ക്

ഓസ്ട്രേലിയൻ താരം കൂപ്പര്‍ കോണോലി മൂന്നു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ
advertisement
December 16, 20256:18 PM IST

IPL 2026 Auction Live Updates:തേജസ്വി സിങ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ

ഇന്ത്യൻ താരം തേജസ്വി സിങ് മൂന്നു കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.
December 16, 20256:08 PM IST

IPL 2026 Auction Live Updates:വിഘ്നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിൽ

മലയാളി താരം വിഘ്നേഷ് പുത്തൂർ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ.
December 16, 20255:51 PM IST

IPL 2026 Auction Live Updates:19 കാരൻ വിക്കറ്റ് കീപ്പര്‍ ബാറ്റർ കാർത്തിക്ക് 14.20 കോടിക്ക്

രാജസ്ഥാനിൽനിന്നുള്ള 19 കാരൻ വിക്കറ്റ് കീപ്പര്‍ ബാറ്റർ കാർത്തിക്ക് ശര്‍മയ്ക്കായി ടീമുകളുടെ തീപാറുന്ന പോരാട്ടം. 30 ലക്ഷമായിരുന്നു അടിസ്ഥാന വില. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും താരത്തിനായി പൊരുതിയതോടെ താരത്തിന്റെ വില 10 കോടിയും കടന്നു. പിന്നീട് സൺറൈസേഴ്സും രംഗത്തെത്തി. ഒടുവിൽ 14.20 കോടിക്ക് കാർത്തിക്ക് ചെന്നൈയിലെത്തി.
advertisement
December 16, 20255:38 PM IST

IPL 2026 Auction Live Updates: ഇന്ത്യൻ താരം ശിവാങ് കുമാർ 30 ലക്ഷത്തിന്

ഇന്ത്യൻ താരം ശിവാങ് കുമാർ 30 ലക്ഷത്തിന് സൺ റൈസേഴ്സ് ഹൈദരാബാദിൽ
December 16, 20255:36 PM IST

IPL 2026 Auction Live Updates: അകിബ് ധറിന് 8.40 കോടി

ജമ്മു കശ്മീരിൽനിന്നുള്ള ഓൾ റൗണ്ടർ അകിബ് ധറിന് 8.40 കോടി രൂപ. താരം അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കും. ആദ്യ ഐപിഎൽ സീസണാണ് 2026ലേത്.
December 16, 20255:34 PM IST

IPL 2026 Auction Live Updates: പ്രശാന്ത് വീറിന് 14.20 കോടി രൂപയ്ക്ക്

30 ലക്ഷം അടിസ്ഥാന വിലയുള്ള ഉത്തർപ്രദേശ് താരം പ്രശാന്ത് വീറിനു വേണ്ടി ചെന്നൈ സൂപ്പർ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ മത്സരം. 14.20 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് പ്രശാന്ത് വീറിനെ സ്വന്തമാക്കി.
advertisement
December 16, 20254:31 PM IST

IPL 2026 Auction Live Updates:അകീൽ ഹുസെയ്ൻ രണ്ടു കോടിക്ക്

ബംഗ്ലദേശ് താരം അകീൽ ഹുസെയ്ൻ രണ്ടു കോടിക്ക് സിഎസ് കെയിൽ
December 16, 20254:30 PM IST

IPL 2026 Auction Live Updates:ആന്‍‍റിച് നോർട്യ രണ്ടു കോടിക്ക്

ദക്ഷിണാഫ്രിക്കൻ പേസര്‍ ആന്‍‍റിച് നോർട്യ രണ്ടു കോടിക്ക് ലക്നൗവില്‍.
December 16, 20254:28 PM IST

IPL 2026 Auction Live Updates:രവി ബിഷ്ണോയി 7.2 കോടി രൂപയ്ക്ക്

ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയി 7.2 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ.
advertisement
December 16, 20254:22 PM IST

IPL 2026 Auction Live Updates: മതീഷ പതിരാന 18 കോടിക്ക്

ശ്രീലങ്കൻ പേസർ മതീഷ പതിരാനയെ 18 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി
December 16, 20253:57 PM IST

IPL 2026 Auction Live Updates: റഹ്മാനുല്ല ഗുർബാസ്,ആകാശ് ദീപ് അണ്‍സോൾഡ് 

അഫ്ഗാൻ താരം റഹ്മാനുല്ല ഗുർബാസ്, ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്റ്റോ, ജെയ്മി സ്മിത്ത് എന്നിവര്‍  ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യൻ പേസർ ആകാശ് ദീപ് അണ്‍സോൾഡ്
December 16, 20253:32 PM IST

IPL 2026 Auction Live Updates: ക്വിന്റന്‍ ഡികോക്ക് ഒരു കോടിക്ക്

ദക്ഷിണാഫ്രിക്കൻ താരം ക്വിന്റന്‍ ഡികോക്ക് ഒരു കോടിക്ക് മുംബൈ ഇന്ത്യൻസിൽ
advertisement
December 16, 20253:30 PM IST

IPL 2026 Auction Live Updates: വെങ്കടേഷ് അയ്യര്‍ ഏഴു കോടിക്ക്

വെങ്കടേഷ് അയ്യര്‍ ഏഴു കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവില്‍
December 16, 20253:25 PM IST

IPL 2026 Auction Live Updates: വാനിന്ദു ഹസരംഗ രണ്ടു കോടിക്ക്

ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗ രണ്ടു കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സില്‍.
December 16, 20252:59 PM IST

IPL 2026 Auction Live Updates: കാമറൂൺ ഗ്രീൻ കൊൽക്കത്തക്ക്

ഓസ്ട്രേലിയയുടെ ഓൾറൗണ്ടറിനെ 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. രാജസ്ഥാനും താരത്തിനെ സ്വന്തമാക്കാൻ നിന്നെങ്കിലും ലേലം വിളി 13.5 കോടി പിന്നിട്ടതോടെ പിന്മാറി.
advertisement
December 16, 20251:12 PM IST

IPL 2026 Auction Live Updates: പുതിയ സാലറി ക്യാപ് നിയമം

കാമറൂൺ‌ ഗ്രീൻ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുമെന്നും 25 കോടി രൂപയുടെ പരിധി കടക്കാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു. എങ്കിലും ഒരു പ്രധാന കാര്യം ഓർമ്മിക്കേണ്ടതുണ്ട്. അദ്ദേഹത്തിനോ മറ്റ് ഒരു വിദേശ കളിക്കാരനോ ഒരു ഉയർന്ന ബിഡ് ലഭിച്ചാൽ പോലും 18 കോടി രൂപയിൽ കൂടുതൽ നേടാൻ കഴിയില്ല. ഇതിന് കാരണം ഐപിഎല്ലിന്റെ ‘പരമാവധി-ഫീസ്’ നിയമമാണ്. ഇത് അനുസരിച്ച്, ഒരു വിദേശ കളിക്കാരൻ്റെ മിനി-ലേലത്തിലെ ശമ്പളം ഈ രണ്ട് മൂല്യങ്ങളിൽ ഏറ്റവും കുറഞ്ഞ തുകയിൽ പരിമിതപ്പെടുത്തുന്നു: ആ സീസണിലെ ഏറ്റവും ഉയർന്ന നിലനിർത്തൽ സ്ലാബ് (₹18 കോടി) അല്ലെങ്കിൽ മുൻ മെഗാ ലേലത്തിലെ ഏറ്റവും ഉയർന്ന വില (₹27 കോടി, ഋഷഭ് പന്തിന് ലഭിച്ചത്). അതുകൊണ്ട്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ഗ്രീനിനെ 25 കോടി രൂപയ്ക്ക് സ്വന്തമാക്കിയാൽ പോലും, ബാക്കിയുള്ള 7 കോടി രൂപ ബിസിസിഐയിലേക്ക് തിരികെ പോകും.
December 16, 20251:10 PM IST

IPL 2026 Auction Live Updates: ശ്രദ്ധിക്കേണ്ട കളിക്കാർ

ഓസ്‌ട്രേലിയൻ ഓൾറൗണ്ടറായ കാമറൂൺ ഗ്രീനും ഇംഗ്ലണ്ടിൻ്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ജെയ്മി സ്‌മിത്തും ലേലത്തിലുള്ള പ്രധാന താരങ്ങളാണ്. ഇരുവരും മികച്ച ടി20 താരങ്ങളാണ്, ഇവരെ സ്വന്തമാക്കാൻ നിരവധി ടീമുകൾ രംഗത്തുണ്ടാകാൻ സാധ്യതയുണ്ട്. ഇവരെ കൂടാതെ, ചില ‘അൺകാപ്ഡ്’ താരങ്ങളും ടീമുകളുടെ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച മലയാളി താരം വിഘ്‌നേശ് പുത്തൂർ, സൗരാഷ്ട്രയുടെ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നറായ ക്രെയ്ൻസ് ഫുലെത്ര, രാജസ്ഥാനിൽ നിന്നുള്ള ബിഗ്-ഹിറ്റർ കാർത്തിക് ശർമ്മ , ഡൽഹിയിൽ നിന്നുള്ള സലിൽ അറോറ, ജമ്മു കശ്മീരിലെ ഔഖിബ് നബി എന്നിവരെയും ടീമുകൾ നോട്ടമിട്ടിട്ടുണ്ട്.
December 16, 20251:06 PM IST

IPL 2026 Auction Live Updates: കളിക്കാരെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?

ഐപിഎൽ 2026 ലേലത്തിനായി, 369 കളിക്കാരെ 42 സെറ്റുകളായി തരംതിരിച്ചിരിക്കുന്നു. ബാറ്റ്‌സ്‌മാൻമാർ, ബോളർമാർ, ഓൾറൗണ്ടർമാർ, വിക്കറ്റ് കീപ്പർമാർ എന്നിങ്ങനെ അവരുടെ പ്രധാന വിഭാഗങ്ങളെ അടിസ്ഥാനമാക്കിയും, ‘കാപ്ഡ്’ (ദേശീയ ടീമിനു വേണ്ടി കളിച്ചവർ) ആണോ ‘അൺകാപ്ഡ്’ (ദേശീയ ടീമിനു വേണ്ടി കളിക്കാത്തവർ) ആണോ എന്നതിനെ അടിസ്ഥാനമാക്കിയുമാണ് ഈ തരംതിരിവ്. ഓരോ സെറ്റിനും നമ്പർ നൽകിയിട്ടുണ്ട്, ലേലം ഈ ക്രമത്തിലായിരിക്കും മുന്നോട്ട് പോകുക. സെറ്റ് 1-ൽ കാപ്ഡ് ബാറ്റ്‌സ്‌മാൻമാരാണ് ഉൾപ്പെടുന്നത്. കാമറൂൺ ഗ്രീൻ, ഡേവിഡ് മില്ലർ, പൃഥ്വി ഷാ തുടങ്ങിയ താരങ്ങളാണ് ഈ സെറ്റിലുള്ളത്. ആദ്യത്തെ അൺകാപ്ഡ് കളിക്കാർ പ്രത്യക്ഷപ്പെടുന്നത് സെറ്റ് 6-ലാണ്. മെഗാ ലേലത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ‘മാർക്യൂ സെറ്റ്’ (പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന സെറ്റ്) ഉണ്ടായിരിക്കുന്നതല്ല. കളിക്കാർക്ക് പരമാവധി അടിസ്ഥാന വില ₹2 കോടിയും കുറഞ്ഞ അടിസ്ഥാന വില ₹40 ലക്ഷവുമാണ് നിശ്ചയിച്ചിട്ടുള്ളത്.
advertisement
December 16, 20251:04 PM IST

IPL 2026 Auction Live Updates: ലേല നിയമങ്ങളിലേക്ക് ഒരു എത്തിനോട്ടം

ഐപിഎൽ നിയമം അനുസരിച്ച്, ഓരോ ടീമിനും പരമാവധി 25 കളിക്കാർ ഉൾപ്പെടുന്ന സ്ക്വാഡ് രജിസ്റ്റർ ചെയ്യാം. ഓരോ ടീമിലെയും വിദേശ കളിക്കാരുടെ എണ്ണം എട്ടായി പരിമിതപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ സീസണിലെ മെഗാ ലേലത്തിൽ നിന്ന് വ്യത്യസ്തമായി (അതിൽ ടീമുകൾക്ക് അവരുടെ സ്ക്വാഡ് പൂർണ്ണമായി പുനർനിർമ്മിക്കാൻ അവസരം ലഭിച്ചിരുന്നു), വരാനിരിക്കുന്ന ഐപിഎൽ ലേലം ഒരു മിനി പതിപ്പായിരിക്കും. മിക്ക ടീമുകളും അവരുടെ ലൈനപ്പുകളിലെ പ്രത്യേക വിടവുകൾ നികത്തുന്നതിനും ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2026 Auction Live Updates: താരലേലം തുടങ്ങി; 25.20 കോടിക്ക് കാമറൂൺ ഗ്രീൻ കൊൽ‌ക്കത്തക്ക്
Open in App
Home
Video
Impact Shorts
Web Stories