എഴുതള്ളിയവർക്ക് മറുപടി നൽകി മുംബൈ തിരിച്ചുവരവിന്റെ പാതയിലാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ച് അവർ പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. കൊൽക്കത്തക്കെതിരായ മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ മുംബൈയുടെ ജയം രാജകീയമായിരുന്നു. മുംബൈ ഉയർത്തിയ 211 റൺസ് കൊൽക്കത്തയ്ക്ക് ഒരുഘട്ടത്തിൽ പോലും എത്തിപിടിക്കാൻ സാധിച്ചില്ല. കൊൽക്കത്തയുടെ ഇന്നിങ്സ് 108 റൺസിൽ അവസാനിച്ചു.
റോബിൻ ഉത്തപ്പയും ക്രിസ് ലിന്നും നതീഷ് റാണയും നിലയുറിപ്പിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും പെട്ടന്ന് മടങ്ങി. ബാക്കിയെല്ലാം ചടങ്ങുതീർക്കൽ മാത്രം. വാലറ്റത്ത് ആരും പൊരുതാൻ പോലും നിൽക്കാതെ വന്നതിലും വേഗം പവലിയവനിലേക്ക് തിരിച്ചുകയറി കൊൽക്കത്തയുടെ തോൽവി വേഗത്തിലായി.
advertisement
ആദ്യം ബാറ്റുചെയ്ത മുംബൈ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് കൂറ്റൻ സ്കോർ സ്കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 21 പന്തുകള്‍ നേരിട്ട് 62 റൺസ് എടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ബെൻ കട്ടിംഗ് 9 പന്തുകൾ നേരിട്ട് 24 റൺസ് എടുത്തു.
ജയത്തോടെ മുംബൈ പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. പട്ടികയിൽ മുംബൈ നാലാം സ്ഥാനത്തും കൊൽക്കത്ത അഞ്ചാം സ്ഥാനത്തുമാണ്.