TRENDING:

മിനാബ് സ്കൂൾ ദുരന്തത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾക്ക് ആദരം; സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്ത് ഇറാൻ ഫുട്ബോൾ ടീം

Last Updated:

മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്ന വേളയിൽ സ്കൂൾ ബാഗുകൾ കൈയ്യിലേന്തിയാണ് താരങ്ങൾ എത്തിയത്

advertisement
മിനാബിലെ പ്രൈമറി സ്കൂളിന് നേരെ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ആദരമർപ്പിച്ച് ഇറാൻ ദേശീയ ഫുട്ബോൾ ടീം. വെള്ളിയാഴ്ച നടന്ന മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്ന വേളയിൽ സ്കൂൾ ബാഗുകൾ കൈയ്യിലേന്തിയാണ് താരങ്ങൾ എത്തിയത്. സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇറാനിയൻ കളിക്കാർ കുട്ടികളുടെ വർണ്ണാഭമായ ബാഗുകൾ നെഞ്ചോട് ചേർത്ത് വരിവരിയായി നിൽക്കുന്നത് കാണാമായിരുന്നു.
News18
News18
advertisement

മിനാബിലെ സ്കൂളിന് നേരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളെ ആദരിക്കുന്നതിനാണ് ഇത്തരമൊരു അനുസ്മരണം നടത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഈ ദൃശ്യങ്ങൾ വളരെ വേഗത്തിൽ ഇന്റർനെറ്റിൽ ശ്രദ്ധിക്കപ്പെടുകയും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടയിലെ ഏറ്റവും ഹൃദയസ്പർശിയായ പൊതുപ്രകടനമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. അക്രമത്തിൽ പൊലിഞ്ഞുപോയ കുരുന്നുകളുടെ നിഷ്കളങ്കതയെ പ്രതിനിധീകരിക്കുന്നതായിരുന്നു സ്കൂൾ ബാഗുകൾ. ഇതോടെ മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങ് രാജ്യത്തിന്റെ കണ്ണീരായി മാറി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മിനാബിലെ സംഭവം നിലവിലെ സംഘർഷങ്ങളിലെ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. യുദ്ധം വരുത്തിവെക്കുന്ന മാനുഷികമായ നഷ്ടങ്ങളുടെ തെളിവായി ഇറാനിയൻ അധികൃതരും മാധ്യമങ്ങളും ഈ സംഭവത്തെ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. സിവിലിയൻ മരണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിലുടനീളം നടക്കുന്ന വ്യാപകമായ പൊതു ദുഃഖാചരണങ്ങളുടെയും പ്രതീകാത്മക പ്രതിഷേധങ്ങളുടെയും ഭാഗമായാണ് ഫുട്ബോൾ ടീമിന്റെ ഈ നടപടി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
മിനാബ് സ്കൂൾ ദുരന്തത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾക്ക് ആദരം; സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്ത് ഇറാൻ ഫുട്ബോൾ ടീം
Open in App
Home
Video
Impact Shorts
Web Stories