എക്സ്ട്രാ ടൈമിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തിനു സമീപം ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിന് തിരികൊളുത്തിയത്. നിർണായക ഘട്ടത്തിൽ അതിലും നിർണായക പൊസിഷനിൽ ലഭിച്ച ഫ്രീകിക്കിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറെടുക്കവെ, കിക്കെടുക്കാൻ നിന്ന ബെംഗളൂരു താരം സുനിൽ ഛേത്രി അത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. ഈ സമയം ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻസിങ് താരങ്ങൾക്ക് നിർദ്ദേശം നൽകാൻ ബോക്സിനുള്ളിൽ മുന്നോട്ടു കയറി നിൽക്കുകയായിരുന്നു. അദ്ദേഹം താരങ്ങളോട് എന്തോ പറയുന്നതിനിടെയാണ് തലയ്ക്കു മുകളിലൂടെ പന്ത് വലയിലെത്തിയത്.
Also Read- ഗോൾഡൻ ഫിഫ്റ്റി; സച്ചിൻ തെന്‍ഡുല്‍ക്കറുടെ അമ്പതാം ജന്മദിന സമ്മാനമായി വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രതിമ
advertisement
ഒന്നും മനസിലാകാതെ നിന്ന ബ്ലാസ്റ്റേഴ്സ താരങ്ങൾ, റഫറി ഗോൾ അനുവദിച്ചതോടെ കുപിതരായി. ഇതിനിടെ ബെംഗളൂരു താരങ്ങൾ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഗോളാഘോഷത്തിലായിരുന്നു. ഗോൾ അനുവദിച്ചതിനെതിരെ ആദ്യം മാച്ച് ഒഫീഷ്യൽസിനോടു പരാതിപ്പെട്ട ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്, അവർ ഇടപെടാൻ തയാറാകാതിരുന്നതോടെ താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. സൈഡ്‌ലൈനിന് അരികിലെത്തിയ താരങ്ങളുമായി നീണ്ട ചർച്ച നടത്തിയ പരിശീലകൻ, പിന്നീട് അവരുമൊത്ത് മൈതാനത്തുനിന്ന് മടങ്ങി.
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെയാണ് മത്സരം എക്സട്രാ ടൈമിലേക്കു നീണ്ടത്.