TRENDING:

'എം എസ് ധോണി നന്നായി വിക്കറ്റ് കീപ്പ് ചെയ്യുമെന്ന് ഗാംഗുലിയ്ക്ക് മനസിലാക്കികൊടുക്കാൻ പത്ത് ദിവസമെടുത്തു': കിരൺ മോറെ

Last Updated:

'ആ കാലയളവിൽ, ഇന്ത്യക്ക് ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ഇല്ലായിരുന്നു. പകരം, ആ ഉത്തരവാദിത്തം നിറവേറ്റാൻ ടീം മാനേജ്മെന്‍റ് രാഹുൽ ദ്രാവിഡിനോട് ആവശ്യപ്പെട്ടിരുന്നു'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: എം എസ് ധോണി നന്നായി വിക്കറ്റ് കീപ്പ് ചെയ്യുമെന്ന് ഗാംഗുലിയ്ക്ക് മനസിലാക്കികൊടുക്കാൻ പത്ത് ദിവസമെടുത്തതായി മുൻ സെലക്ടറും ഇന്ത്യൻ താരവുമായ കിരൺ മോറെ. 2003-04 ലെ നോർത്ത് സോണിനെതിരായ ദുലീപ് ട്രോഫി ഫൈനലിൽ ദീപ് ദാസ് ഗുപ്തയ്ക്ക് പകരം എം‌ എസ് ധോണിയെ ഈസ്റ്റ് സോണിനായി വിക്കറ്റ് കീപ്പറാക്കണമെന്ന് ടീം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയോട് തന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ഗാംഗുലിക്ക് അത് സ്വീകാര്യമായിരുന്നില്ല. ദീപ് ദാസ് ഗുപ്തയേക്കാൾ നന്നായി എം എസ് ധോണി വിക്കറ്റ് കാക്കുമെന്ന് മനസിലാക്കി കൊടുക്കാൻ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് പത്തു ദിവസമെടുത്തതായും കിരൺ മോറെ വെളിപ്പെടുത്തി.
സൗരവ് ഗാംഗുലി
സൗരവ് ഗാംഗുലി
advertisement

ആ കാലയളവിൽ, ഇന്ത്യക്ക് ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ഇല്ലായിരുന്നു. പകരം, ആ ഉത്തരവാദിത്തം നിറവേറ്റാൻ ടീം മാനേജ്മെന്‍റ് രാഹുൽ ദ്രാവിഡിനോട് ആവശ്യപ്പെട്ടിരുന്നു, ഐതിഹാസികമായ തകർപ്പൻ പ്രകടനം ദ്രാവിഡ് കാഴ്ചവച്ചു, എന്നാൽ ടീമിന് ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ആവശ്യമാണെന്ന് സെലക്ടർമാർക്ക് തോന്നി, അവർക്ക് മിഡിൽ ഓർഡറിലും അവസാന ഓവറുകളിലും വേഗത്തിൽ റൺസ് നേടാനും കഴിയണം.

“ഞങ്ങൾ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തിരയുകയായിരുന്നു,” മോർ ഒരു യൂട്യൂബ് ഷോയായ കർട്ട്ലി, കരിഷ്മ ഷോയിൽ പറഞ്ഞു. “അക്കാലത്ത് ഫോർമാറ്റ് മാറിക്കൊണ്ടിരുന്നു, ഞങ്ങൾ ഒരു പവർ ഹിറ്ററെ തിരയുകയായിരുന്നു, ആറാം സ്ഥാനത്ത് അല്ലെങ്കിൽ ഏഴാമതായി വന്ന് 40-50 റൺസ് വേഗത്തിൽ നേടാനാകണം. 75 ഏകദിന മത്സരങ്ങൾ വിക്കറ്റ് കീപ്പറായി കളിച്ച രാഹുൽ ദ്രാവിഡ് 2003 ലോകകപ്പിലും കളിച്ചു. അതിനാൽ, ഞങ്ങൾ ഒരു വിക്കറ്റ് കീപ്പറിനായി നടത്തിയ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. ”

advertisement

അതിനിടെയാണ് ധോണിയെക്കുറിച്ച് കേൾക്കുന്നത് അദ്ദേഹത്തിന്‍റെ കളി കാണാൻ പോയതും. ആ കളിയിൽ ടീം നേടിയ 170 റൺസിൽ 130 റൺസും നേടിയത് ധോണിയായിരുന്നു. ഇതോടെയാണ് അക്കൊല്ലത്തെ ദുലീപ് ട്രോഫി ഫൈനലിൽ കിഴക്കൻ മേഖലയ്ക്കുവേണ്ടി ധോണിയെ കളിപ്പിക്ാകൻ നീക്കം നടത്തിയത്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മോറെ, ഗാംഗുലിയെ പോയി കണ്ടു ദുലീപ് ട്രോഫി ഫൈനലിൽ ധോണിക്ക് അവസരം നൽകാമെന്ന് ബോധ്യപ്പെടുത്തി. 10 ദിവസത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഗാംഗുലി ധോണിയെ കളിപ്പിക്കാൻ സമ്മതിച്ചത്.

advertisement

Also Read- Ravindra Jadeja | 'ഇംഗ്ലണ്ടിന് രവീന്ദ്ര ജഡേജയെ പോലെ ഒരു കളിക്കാരനെ വേണം': കെവിൻ പീറ്റേഴ്സൻ

ഫൈനലിൽ അദ്ദേഹത്തെ (ധോണി) ഒരു വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. സൗരവ് ഗാംഗുലി, ദീപ് ദാസ് ഗുപ്ത എന്നിവരുമായി ഞങ്ങൾ ധാരാളം ചർച്ചകൾ നടത്തേണ്ടി വന്നു. അന്ന് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചതും കൊൽക്കത്തയിൽ നിന്നുള്ള കളിക്കാരനുമായിരുന്നു ദാപ്ദാസ്. അതുകൊണ്ടുതന്നെ ഗാംഗുലിക്ക് താൽപര്യം ദീപ്ദാസിനെ കളിപ്പിക്ാകനായിരുന്നു. എം‌എസ് ധോണിയെ വിക്കറ്റ് കീപ്പറാക്കാൻ അനുവദിക്കണമെന്നും സൗരവിനെ ബോധ്യപ്പെടുത്താൻ പത്ത് ദിവസമെടുത്തു, ”കിരൺ മോറെ പറഞ്ഞു.

advertisement

അന്ന് ദുലീപ് ട്രോഫി ഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ ധോണി 21 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ 47 പന്തിൽ നിന്ന് 60 റൺസ് നേടി. പിന്നീട് കെനിയയിൽ ഒരു ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്ക്വാഡിൽ ധോണിയെ ഉൾപ്പെടുത്തുകയും ചെയ്തു. അന്ന് ഇന്ത്യയെയും കെനിയയെും കൂടാതെ പാകിസ്ഥാനാണ് ആ പരമ്പരയിൽ കളിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആ ത്രിരാഷ്ട്ര പരമ്പരയോടെ ധോണി, ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. ത്രിരാഷ്ട്ര പരമ്പരയിൽ ധോണി 600 റൺസാണ് അടിച്ചുകൂട്ടിയത്. തുടക്കം മുതൽ ധോണിയിൽ കണ്ടെത്തിയ പ്രത്യേകത അദ്ദേഹം ഒരു ഒന്നാന്തരം മാച്ച് വിന്നറാണെന്നതായിരുന്നു. അദ്ദേഹത്തിന് എല്ലാ ഗുണവിശേഷങ്ങളും ഉണ്ടായിരുന്നു. പിന്നീടുള്ളതെല്ലാം ചരിത്രമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു യാഗാശ്വത്തെ പോലെയായിരുന്നു ധോണിയുടെ പടയോട്ടം. ധോണിയെ ദേശീയ ടീമിലേക്കു കൊണ്ടുവരാൻ ഇടപെട്ട സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നതിൽ അഭിമാനിക്കുന്നുവെന്നും കിരൺ മോറെ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'എം എസ് ധോണി നന്നായി വിക്കറ്റ് കീപ്പ് ചെയ്യുമെന്ന് ഗാംഗുലിയ്ക്ക് മനസിലാക്കികൊടുക്കാൻ പത്ത് ദിവസമെടുത്തു': കിരൺ മോറെ
Open in App
Home
Video
Impact Shorts
Web Stories